HOME
DETAILS

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതിയില്‍ ഹരജി

  
backup
June 14 2019 | 19:06 PM

%e0%b4%ac%e0%b4%be%e0%b4%b2%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%9a

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം വീണ്ടും സജീവമാവുന്നു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി സുപ്രിംകോടതിയില്‍ ഹരജിയെത്തി. ഹരജിയില്‍ അടിയന്തരമായി വാദംകേള്‍ക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അക്കാര്യം സുപ്രിംകോടതി വിസമ്മതിച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഭരണഘടനാവിരുധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുതാല്‍പര്യ വിഷയങ്ങളില്‍ ഇടപെട്ട് വരാറുള്ള അഭിഭാഷകന്‍ എം.എല്‍ ശര്‍മയാണ് ഹരജിക്കാരന്‍.
വോട്ടിങ് യന്ത്രം സംബന്ധിച്ച ജനപ്രാതിനിധ്യനിയമത്തിലെ 61എ വകുപ്പിന്റെ നിയമസാധുത ചോദ്യംചെയ്ത ഹരജിക്കാരന്‍, ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടു. ഹരജി എന്നു പരിഗണിക്കണമെന്ന് ലിസ്റ്റ് ചെയ്യുന്നതിന് രജിസ്ട്രിയെ സമീപിക്കാന്‍ ഹരജിക്കാരന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ജഡ്ജിമാരായ അജയ് രസ്‌തൊഗിയും സൂര്യകാന്തും ഉള്‍പ്പെടുന്ന അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റും എണ്ണിനോക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 21 രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹരജി തള്ളുകയായിരുന്നു.
അതേസമയം, ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്ന സംവിധാനം തിരികെകൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി അറിയിച്ചു. ഒരു തെരഞ്ഞെടുപ്പിലും വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കേണ്ടതില്ലെന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട്. ബാലറ്റ് പേപ്പറുകളാണ് ഉപയോഗിക്കേണ്ടത്. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ഒരേ ഒരുവഴി ബാലറ്റ് പേപ്പറിലേക്കു തിരികെ പോവുകയെന്നതാണ്. വോട്ടിങ് യന്ത്രങ്ങളുടെ പ്രോഗ്രാമിങ്ങില്‍ മാറ്റം വരുത്തിയിരുന്നില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വിജയിക്കാന്‍ കഴിയുമായിരുന്നില്ല. തെരഞ്ഞെടുപ്പിനിടെ പല വോട്ടിങ് യന്ത്രങ്ങളും കേടായപ്പോള്‍ പരിശോധനയ്ക്കു വിധേയമാക്കാത്ത പുതിയ യന്ത്രങ്ങളാണ് എത്തിച്ചത്. അത് ബി.ജെ.പി ആസൂത്രണം ചെയ്തതാവാനും സാധ്യതയുണ്ട്. പുതിയ യന്ത്രങ്ങളുടെ വിശ്വാസ്യത ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോയെന്നും അവര്‍ ചോദിച്ചു.
രക്തസാക്ഷിദിനമായി ആചരിച്ചുവരുന്ന അടുത്തമാസം 12ന് പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് അവര്‍ അറിയിച്ചു. ബംഗാളില്‍ സി.പി.എം സര്‍ക്കാര്‍ ഭരണത്തിലിരിക്കെ 1993 ജൂലൈ 12ന് 13 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ് നടന്ന ദിവസമാണ് രക്തസാക്ഷിദിനമായി ആചരിച്ചുവരുന്നത്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നായിരുന്നു പ്രക്ഷോഭകരുടെ ഒരാവശ്യം. അതു പിന്നീട് അംഗീകരിക്കപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ചാണ് 1991ല്‍ ബംഗാളില്‍ അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന മമതയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago