സൈബീരിയയില്‍ 40,000 വര്‍ഷം പഴക്കമുള്ള ചെന്നായ്ത്തല കണ്ടെത്തി
മോസ്‌കോ: 40,000 വര്‍ഷം മുന്‍പ് ചത്ത കൂറ്റന്‍ ചെന്നായയുടെ കേടുപറ്റാത്ത തല കിഴക്കന്‍ സൈബീരിയയില്‍ കണ്ടെത്തിയതായി ആര്‍ക്കിയോളജി ശാസ്ത്രജ്ഞര്‍. ജലത്തിന്റെ ഖരാങ്കത്തില്‍ താഴെ ഊഷ്മാവില്‍ സ്ഥിതിചെയ്യുന്ന മണ്ണില്‍ സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇത്. കട്ടിയുള്ള രോമങ്ങള്‍ നിറഞ്ഞ ചെന്നായത്തല റഷ്യയിലെ തിരെഖ്തിയാഖ് നദീതീരത്ത് ഒരു ഗ്രാമീണനാണ് കഴിഞ്ഞ വേനല്‍ക്കാലത്ത് കണ്ടെത്തിയത്. യകൂതിയയിലെ ഒറ്റപ്പെട്ട ഉത്തരധ്രുവ പ്രദേശത്താണിത്.
ഒരു കേടുപാടും പറ്റാത്ത തലച്ചോറ്, രോമങ്ങള്‍, ഉറപ്പുള്ള പല്ലുകള്‍ എന്നിവയുള്ള തലയാണ് കണ്ടെത്തിയത്. തലയ്ക്ക് 41.5 സെ.മീ നീളമുണ്ട്. ഇന്നത്തെ ഒരു ചെന്നായയുടെ ഉടലിന് 66-86 സെ.മീ നീളമാണുള്ളത് എന്നറിയുമ്പോഴാണ് ഇത്രയും വലിയ തലയുള്ള ചെന്നായയുടെ വലുപ്പം ഊഹിക്കാനാവൂ. ചെന്നായ്ത്തല പഠനം നടത്തുന്നതിനായി ടോക്കിയോയിലെ ഫോസിലുകളെ അവലംബിച്ചുള്ള പുരാണജീവി വിജ്ഞാനീയ ശാസ്ത്രസംഘത്തിനു കൈമാറി. മരിക്കുമ്പോള്‍ ചെന്നായക്ക് രണ്ടോ നാലോ വയസ്സേ ഉണ്ടായിരിക്കൂ എന്നാണ് അനുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."