HOME
DETAILS

റഷ്യയുടെ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ വാങ്ങരുതെന്ന് ട്രംപ്

  
backup
June 14 2019 | 19:06 PM

%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-400-%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0

വാഷിങ്ടണ്‍: റഷ്യയുടെ വിമാനവേധ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ഇന്ത്യ വാങ്ങുന്നതില്‍ നീരസം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് ഇന്ത്യയുമായുള്ള സഹകരണം കുറയ്ക്കുമെന്നും റഷ്യയുമായുള്ള ആയുധ ഇടപാട് ഉപേക്ഷിക്കുകയാണെങ്കില്‍ നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും നല്‍കി ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തെ സഹായിക്കാന്‍ അമേരിക്ക തയാറാണെന്നും ട്രംപ് വ്യക്തമാക്കി.
റഷ്യയുടെ വിമാനവേധ മിസൈല്‍ സംവിധാനം വാങ്ങുന്നതിന് 500 കോടി ഡോളറിന്റെ കരാറില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒപ്പുവച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനമാണ് റഷ്യയുടെ എസ്-400. 2014ല്‍ ചൈന ഇത് സ്വന്തമാക്കിയിരുന്നു. കിര്‍ഗിസ്താനില്‍ നടന്ന ഷാങ്ഹായ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തുകയും അമേത്തിയില്‍ കലാഷ്‌നിക്കോവ് നിര്‍മാണം തുടങ്ങുന്നതില്‍ നന്ദി അറിയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഭീഷണി.
നേരത്തെ എസ്-400 ഇടപാട് ഉപേക്ഷിക്കുകയാണെങ്കില്‍ യു.എസിന്റെ എഫ്-35 യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് നല്‍കാമെന്ന് യു.എസ് വാഗ്ദാനം നല്‍കിയിരുന്നു. ഇന്ത്യയുമൊന്നിച്ചാണ് മറ്റേതൊരു രാജ്യത്തെക്കാളും കൂടുതല്‍ യു.എസ് സമീപകാലത്ത് സൈനികാഭ്യാസങ്ങള്‍ നടത്തിയിട്ടുള്ളതെന്നും പ്രധാന പ്രതിരോധ പങ്കാളിയായാണ് ഇന്ത്യയെ ട്രംപ് ഭരണകൂടം കാണുന്നതെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ആലീസ് ജി വെല്‍സ് പറഞ്ഞു. പത്തു വര്‍ഷം മുന്‍പ് ഇതുപോലെ ആയുധങ്ങള്‍ ഇന്ത്യക്ക് നല്‍കുമെന്ന് യു.എസ് പറയുമായിരുന്നില്ല. 10 വര്‍ഷം കൊണ്ട് ഇന്ത്യ-യു.എസ് പ്രതിരോധ വ്യാപാരം 1800 കോടി കടന്നതായി അവര്‍ ചൂണ്ടിക്കാട്ടി. യു.എസുമായി സമ്പൂര്‍ണ സൈനിക സഹകരണത്തിനുള്ള കോംകാസ കരാറില്‍ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago