മരുഭൂമിയിലെ ദുരിതങ്ങളില്‍ നിന്ന് സുരേഷ് മോചിതനായി; ഇനി നാട്ടിലേക്ക്
റിയാദ്: മരുഭൂമിയില്‍ ജീവന്‍ പൊലിയുമെന്ന ആധിയോടെ ദുരിത ജീവിതം നയിച്ച കോഴിക്കോട് സ്വദേശിക്ക് ഒടുവില്‍ ആശ്വാസം. വിസ തട്ടിപ്പിനിരയായി സഊദിയിലെത്തി ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കുമൊപ്പം കഴിഞ്ഞ താമരശേരി കട്ടിപ്പാറ സ്വദേശിയായ സുരേഷ് (40) ആണ് മോചിതനായത്. ബന്ധുവിന്റെ മോഹന വലയില്‍പ്പെട്ട് 2014-ല്‍ പൂന്തോട്ടം നനക്കുന്ന വിസയിലെത്തിയ ഇദ്ദേഹം എത്തിപ്പെട്ടത് നോക്കെത്താ ദൂരം പരന്നുകിടക്കുന്ന മണല്‍ക്കാട്ടിലായിരുന്നു.
റിയാദ് വിമാനത്താവളത്തില്‍ എത്തിയ സുരേഷിനെ കൊണ്ടണ്ടുപോകാന്‍ അഞ്ചു മണിക്കൂറുകള്‍ക്കു ശേഷമാണ് സ്‌പോണ്‍സര്‍ എത്തിയത്. പിന്നീട് ഇവിടെ നിന്ന് 600 കിലോമീറ്റര്‍ ദൂരമുള്ള അല്‍ കസറയെന്ന തൊഴില്‍ സ്ഥലത്ത് രാത്രിയോടെ എത്തിച്ചേര്‍ന്നു.
തുടര്‍ന്ന് രാവിലെ കുറച്ച് ആടുകള്‍ക്കൊപ്പം വീണ്ടണ്ടും 12 കിലോമീറ്റര്‍ ദൂരമുള്ള മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടണ്ടു പോയി. വിജനമായ മരുഭൂമിയില്‍ 150ലധികം ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കുമൊപ്പമായിരുന്നു താമസം.
മിക്ക ദിവസങ്ങളിലും ഇവിടെയെത്തുന്ന തൊഴിലുടമ നിസാര കാര്യങ്ങള്‍ക്ക് കടുത്ത മര്‍ദനം നടത്താറുണ്ടായിരുന്നുവെന്ന് സുരേഷ് പറഞ്ഞു. ഇതിനിടയില്‍ ഒട്ടകത്തിന്റെ തൊഴിയും ചവിട്ടുമേറ്റ് പരുക്കേറ്റെങ്കിലും ആശുപത്രിയില്‍ കൊണ്ടണ്ടുപോകാനും സ്‌പോണ്‍സര്‍ തയാറായില്ല. നാട്ടില്‍ പോകാന്‍ അനുമതി ചോദിച്ചെങ്കിലും അക്രമമായിരുന്നു മറുപടി. ഒടുവില്‍ ബന്ധുക്കള്‍ അറിയിച്ചതിനാല്‍ റിയാദിലെ മാഹി സ്വദേശി ഇവിടെയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. റിയാദിലെത്തിയ ശേഷം എംബസിയുമായി ബന്ധപ്പെട്ട് നാട്ടില്‍ പോകാനുള്ള ഔട്ട്പാസ് സംഘടിപ്പിച്ചു.
പുറംപോക്കിലെ കുടിലില്‍ കഴിയുന്ന മാതാപിതാക്കളും ഭാര്യയും രണ്ടണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തെ കാണാന്‍ ഏതെങ്കിലും സുമനസുകള്‍ ടിക്കറ്റ് നല്‍കുമെന്ന പ്രതീക്ഷയിലാണ് സുരേഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."