വരള്‍ച്ചയുടെ ദൈന്യത ഓര്‍മിപ്പിച്ച് 'സോറോഫുള്‍ ജേര്‍ണി'
കോഴിക്കോട്: ജീവിത്തിന്റെ ദുഃഖകരമായ യാത്രയില്‍ അനുഭവിക്കുന്ന മാനുഷിക മൂല്യങ്ങളെ കാന്‍വാസില്‍ വരച്ചുചേര്‍ത്ത പേരാമ്പ്ര സ്വദേശിയായ സി.കെ കുമാരന്റെ 'സോറോഫുള്‍ ജേര്‍ണി' രേഖാചിത്ര പ്രദര്‍ശനത്തിന് ലളിതകലാ ആര്‍ട്ഗാലറിയില്‍ തുടക്കമായി. മനുഷ്യനും പ്രകൃതിയും സമൂഹവും വേനലുമെല്ലാമാണ് പ്രദര്‍ശന ചിത്രങ്ങളുടെ വിഷയങ്ങള്‍. കുപ്പിവെള്ളം കൊണ്ടുള്ള മരത്തിന് മുന്നില്‍ ദാഹിച്ചു വലഞ്ഞിരിക്കുന്ന മനുഷ്യന്റെ നേര്‍ചിത്രവും കൊച്ചു കഥകളില്‍ നിറഞ്ഞു നിന്നിരുന്ന കുപ്പിക്കടിയിലുള്ള വെള്ളം കല്ല് കൊത്തിയെടുത്ത് നിക്ഷേപിച്ച് കൊക്കിനടുത്തെത്തിച്ച് ദാഹമകറ്റിയ കാക്കയുടെ ആധുനിക അവസ്ഥയും കുപ്പി വെള്ളത്തിലേക്ക് കയറാനായി തിടുക്കം കൂട്ടുന്ന മത്സ്യങ്ങളും കേരളം ഇന്നനുഭവിക്കുന്ന വരള്‍ച്ചയുടെ ദൈന്യത ഓര്‍മിപ്പിക്കുന്നു.
ചാര്‍ക്കോള്‍, ക്രയോണ്‍, ഗ്രാഫൈറ്റ് പെന്‍സില്‍, പെന്‍ എന്നിവ ഉപയോഗിച്ചാണ് പുതിയകാലത്തെ പ്രശ്‌നങ്ങളെ ചിത്രത്തിലൂടെ അനുവാചകനിലെത്തിക്കാന്‍ കുമാരന്‍ ശ്രമിച്ചത്. പ്രദര്‍ശനം സാഹിത്യകാരി ഖദീജാ മുംതാസ് ഉദ്ഘാടനം ചെയ്തു. 20 വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."