ഖത്തറില്‍ ഇലക്ട്രോണിക് ചെക്കുകള്‍ വരുന്നു; പുതിയ നീക്കവുമായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
ദോഹ: ബാങ്കുകളില്‍നിന്ന് ചെക്ക് മടങ്ങുന്നത് ഒഴിവാക്കാന്‍ ഇലക്ട്രോണിക്ക് ചെക്കുകള്‍ പരിഗണനയിലാണെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു.സി.ബി) അറിയിച്ചു. ഔദ്യോഗിക അതോറിറ്റികളുമായി സഹകരിച്ച് കടലാസ് ചെക്കുകള്‍ക്ക് പകരമായി ഇലക്േട്രാണിക് ചെക്കുകള്‍ വികസിപ്പിക്കുന്നത്.
സാങ്കേതിക, ധനകാര്യ കാരണങ്ങളാല്‍ ചെക്ക് മടങ്ങുന്ന കേസുകള്‍ കുറച്ചുകൊണ്ടുവരുകയാണ് ലക്ഷ്യമെന്നും ക്യു.സി.ബി ഗവര്‍ണര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ സഈദ് അല്‍ത്താനി പറഞ്ഞു. ചെക്കുകള്‍ മടങ്ങുന്ന സംഭവങ്ങള്‍ ഗുരുതരമായ നിയമപ്രശ്‌നങ്ങളിലേക്കാണ് വ്യക്തികളെയും സ്ഥാപനങ്ങളെയും കൊണ്ടുപോകുന്നത്. ഇത് മറികടക്കുന്നതിനുള്ള പുതിയ നിര്‍ദേശങ്ങള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ടിരുന്നു. ഔദ്യോഗിക വകുപ്പുകളുമായി സഹകരിച്ച് ചെക്കുകള്‍ ബൗണ്‍സാകുന്ന സംഭവങ്ങള്‍ കുറക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."