ലോകത്തിലെ ഏറ്റവും വലിയ പക്ഷി വയനാട്ടിലെത്തുന്നു
കല്‍പ്പറ്റ: ലോകത്തിലെ ഏറ്റവും വലിയ പക്ഷിയെ വയനാട്ടിലെത്തിച്ച് വെറ്ററിനറി സര്‍വകലാശാല. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്കാണ് നാല് ഒട്ടകപക്ഷികളെത്തുന്നത്. നിരവധി പ്രത്യേകതകളുള്ള ഒട്ടകപക്ഷി സംസ്ഥാനത്ത് തന്നെ ആദ്യമായാണെത്തുന്നതെന്നാണ് സര്‍വകലാശാലയിലെ ലൈവ് സ്‌റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് വകുപ്പ് തലവനായ ഡോ. ജോണ്‍ എബ്രഹാം പറയുന്നത്.
തമിഴ്‌നാട് വെറ്ററിനറി സര്‍വകലാശാലയുടെ കാട്ടുപാക്കത്തെ അനിമല്‍ സയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് രണ്ടാണും രണ്ട് പെണ്ണുമടക്കം നാല് ഒട്ടകപക്ഷികളെ വയനാട്ടിലെ സര്‍വകലാശാല സെന്ററിലെത്തിക്കുന്നത്. ആറുമാസം പ്രായമായ ഇവക്ക് 120 കിലോയാണ് തൂക്കം. ഏഴടി വരെ വളരുന്ന ഇവക്ക് 300 കിലോവരെ തൂക്കമുണ്ടാവും. ഇന്നലെ തമിഴ്‌നാട്ടില്‍ നിന്നു പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ പുറപ്പെട്ട ഒട്ടകപക്ഷികള്‍ 654 കിലോമീറ്റര്‍ താണ്ടി ഇന്ന് രാവിലെ ഒന്‍പതോടെ സര്‍വകലാശാലയില്‍ എത്തുമെന്നാണ് കരുതുന്നത്. സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനുപകരിക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്കും പക്ഷികളെ കാണാനുള്ള സൗകര്യം സര്‍വകലാശാലയില്‍ ഒരുക്കുന്നുണ്ട്. സര്‍വകലാശാലയിലെ ഇന്‍ഫഌനല്‍ ലൈവ് സ്‌റ്റോക്ക് ഫാം പദ്ധതിയുടെ ഭാഗമായാണ് ഒട്ടകപക്ഷികളെ എത്തിക്കുന്നത്.
നിലവില്‍ ആസ്‌ത്രേലിയയിലും ആഫ്രിക്കയിലുമാണ് ഇവയെ കണ്ടുവരുന്നത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടാന്‍ ഒട്ടകപ്പക്ഷിക്ക് കഴിയും. എന്നാല്‍ ചിറകുകള്‍ ഉണ്ടെങ്കിലും പറക്കുവാനുള്ള കഴിവില്ല. റാറ്റൈറ്റ് വിഭാഗത്തില്‍പ്പെടുന്നതാണ് ഒട്ടകപക്ഷി. ഇവയുടെ ദൂരക്കാഴ്ച അപാരമാണ്. ഒട്ടകപ്പക്ഷികളുടെ ശരാശരി ആയുസ്സ് 75 വര്‍ഷമാണ്. കരയില്‍ ജീവിക്കുന്ന ജീവികളില്‍ ഏറ്റവും വലിയ കണ്ണുള്ളതും ഒട്ടകപക്ഷിക്കാണ്. ഇന്ന് ജിവിച്ചിരിക്കുന്ന പക്ഷികളില്‍ ഏറ്റവും വലിപ്പമുള്ള മുട്ടയും ഒട്ടകപക്ഷിയുടേതാണ്. ഏകദേശം ഒന്നര കിലോഗ്രാമാണ് മുട്ടകളുടെ ഭാരം. മുട്ടയില്‍ ഒരു കോശമേ ഉള്ളുവെന്നതും ഇവയുടെ പ്രത്യേകതയാണ്. ഇത്രയും പ്രത്യേകതകള്‍ നിറഞ്ഞ ഒട്ടകപക്ഷിയുടെ വരവും കാത്തിരിക്കുകയാണ് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് ജീവനക്കാരുമെല്ലാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."