ബി.എസ്.എന്‍.എല്‍ 4ജി സൗകര്യം ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പില്‍ വരുത്തും
തൃശൂര്‍: ബി.എസ്.എന്‍.എല്‍ 4ജി സൗകര്യം ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പില്‍ വരുത്തുമെന്ന് തൃശൂര്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. പി.ടി മാത്യു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2017-18 ല്‍ 150ഓളം 3ജി4ജി ബി.ടി.എസുകള്‍ സ്ഥാപിച്ച് ജില്ലയിലുടനീളം കവറേജ് നല്‍കുവാനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം ഏകദേശം 2.5 ലക്ഷത്തോളം പുതിയ മൊബൈല്‍ കണക്ഷനുകള്‍ നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. പുതിയതായി ആരംഭിച്ച നാല് പുതിയ എസ്.ടി.വി സൗകര്യങ്ങള്‍ ഇനി പറയുന്നവയാണ്. എസ്.ടി.വി 333, 333 രൂപക്ക് 90 ദിവസത്തേക്ക് പരിധിയില്ലാതെ പ്രതിദിനം 3 ജി ബി ഡാറ്റ. എസ്.ടി.വി കോംബോ 349, 349 രൂപക്ക് 28 ദിവസത്തേക്ക് എല്ലാ നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകളും 2ജി ബി ഡാറ്റയും സൗജന്യം. എസ്.ടി.വി 339, 339 രൂപക്ക് 28 ദിവസത്തേക്ക് പ്രതിദിനം 3ജി ബി ഡാറ്റയും, കൂടാതെ ബി.എസ്.എന്‍.എല്‍ നമ്പറിലേക്ക് പരിധിയില്ലാത്ത കോളുകളും, മറ്റ് നെറ്റ്‌വര്‍ക്കിലേക്ക് ദിവസേന 25 മിനിറ്റ് സൗജന്യമായി വിളിക്കാനുമുള്ള സൗകര്യം. എസ്.ടി.വി ഡാറ്റ 395, 395 രൂപക്ക് 71 ദിവസത്തേക്ക് പ്രതിദിനം 2ജി ബി ഡാറ്റ വീതം പരിധിയില്ലാതെയും, 3000 മിനിട്ട് ബി.എസ്.എന്‍.എല്ലിലേക്കും, 1800 മിനിട്ട് മറ്റു നെറ്റ്‌വര്‍ക്കിലേക്കും കോളുകള്‍ സൗജന്യമായി ലഭിക്കും. ഏകദേശം 25000 ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും ബി.എസ്.എന്‍.എല്‍ ലക്ഷ്യമിടുന്നു. പുതിയ ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്കായി ആകര്‍ഷകമായ ബി.ബി എക്‌സ്പീരിയന്‍സ് 249 പ്ലാന്‍ നിലവിലുണ്ട്. ഇതുപ്രകാരം ആദ്യത്തെ 1 ജി ബി വരെ 2 എം ബി പി എസ് വേഗതയിലും തുടര്‍ന്ന് പരിധിയില്ലാതെ 1 എം ബി പി എസ് വേഗതയിലും ഡാറ്റാ സേവനം ലഭിക്കും. പ്രതിദിനം 10ജി ബിയോളം ഡാറ്റ ഉപയോഗിക്കുവാന്‍ സാധിക്കും. ഒരു വര്‍ഷം കഴിഞ്ഞാല്‍ 499 പ്ലാനിലേക്ക് മാറുന്നതാണ്. 675 രൂപ മാസവാടകക്ക് മുകളിലുള്ള എല്ലാ ബ്രോഡ്ബാന്‍ഡ്് പ്ലാനുകളുടെയും കുറഞ്ഞ വേഗത 4 എം ബി പി എസ് ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ലാന്‍ഡ് ലൈനില്‍ 20000 പുതിയ ഉപഭോക്താക്കളെക്കൂടി ബി എസ് എന്‍ എല്ലിലേക്ക് കൊണ്ടുവരും. രാജ്യത്തെ ഏതു സേവനദാതാവിന്റെ. നെറ്റ്‌വര്‍ക്കിലേക്കും ലാന്‍ഡ്്‌ഫോണില്‍ നിന്ന് ഞായറാഴ്ചകളില്‍ മുഴുവന്‍ സമയവും, മറ്റു ദിവസങ്ങളില്‍ രാത്രി 9 മുതല്‍ രാവിലെ 7 വരെയും സൗജന്യമായി സംസാരിക്കാം. പുതിയ എഫ് ടി ടി എച്ച് കണക്ഷനുകള്‍ക്ക് ജൂണ്‍ 30 വരെ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജ് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ മെയ് 1 മുതല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് 1000ത്തില്‍ നിന്നും 500 രൂപയായും മോഡം മാസ വാടക 150 രൂപയില്‍ നിന്ന് 90 രൂപയായും കുറച്ചു. ഫിബ്രോ യു എല്‍ ഡി 1045: 20 എം ബി പി എസ് സ്പീഡ് 50ജി ബി വരെ, ഫിബ്രോ യു എല്‍ ഡി 1395: 20 എം ബി പി എസ് സ്പീഡ് 75ജി ബി വരെ എന്നീ ആകര്‍ഷകമായ മറ്റ് രണ്ട് പ്ലാനുകളും നടപ്പിലാക്കിയിട്ടുണ്ടെന്ന് ബി എസ് എന്‍ എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ പറഞ്ഞു. വിവിധ വിഭാഗങ്ങളിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പി സുരേഷ്, കെ ബാലന്‍, കെ വി വിനോദ് കുമാര്‍, കെ ആര്‍ കൃഷ്ണന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."