HOME
DETAILS

സഊദി തൊഴിൽ പരിഷ്കരണം; തൊഴിലാളികൾക്ക് അബ്ഷിർ വഴി റീഎൻട്രി സ്വന്തമാക്കാം, റദ്ദ് ചെയ്യാൻ സ്പോൺസർക്ക് അനുമതിയില്ല, തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിൽമാറാം, അറിയാം കൂടുതൽ വിവരങ്ങൾ

  
backup
November 06 2020 | 15:11 PM

saudi-labour-marker-new-implements-0611202

     റിയാദ്: സഊദിയിൽ പ്രഖ്യാപിച്ച തൊഴിൽ നിയമ പരിഷ്കാരണങ്ങളുടെ ഭാഗമായുള്ള നാട്ടിൽ പോകാനുള്ള അനുമതിക്കായി വിദേശികൾക്ക് സ്വന്തം അബ്ഷിർ പോർട്ടൽ വഴി റീ എൻട്രി വിസ സ്വന്തമാക്കാമെന്ന് അധികൃതർ. എന്നാൽ,  തൊഴിലുടമക്ക് ഇത്  സംബന്ധമായ നോട്ടിഫിക്കേഷൻ ലഭിക്കുമെങ്കിലും ഇഷ്യു ചെയ്ത റി എൻട്രി വിസയും എക്സിറ്റും കാൻസൽ ചെയ്യാൻ തൊഴിലുടമക്ക് അനുവാദമുണ്ടാകില്ലെന്നതും ഏറെ  ശദ്ധേയമാണ്.

       റീ എൻട്രിയിൽ പോയി തിരിച്ചുവന്നില്ലെങ്കിൽ നിലവിലെ പ്രവേശന നിരോധനനിയമം ബാധകമാകും. റീ എൻട്രിയുടെ പണമടക്കുന്ന ഉത്തരവാദിത്വം തൊഴിലാളിയിൽ നിക്ഷിപ്തമായിരിക്കും. തൊഴിലിൽ തുടരാൻ താത്പര്യമില്ലെങ്കിൽ തൊഴിലാളിക്ക് സ്വന്തമായി എക്‌സിറ്റ് അടിച്ചുനാട്ടിലേക്ക് തിരിക്കാമെങ്കിലും തൊഴിൽ കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പാണെങ്കിൽ തൊഴിലുടമക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും നിബന്ധനകളിൽ പറയുന്നു.

       ഇപ്പോഴത്തേത് പോലെ തന്നെ ട്രാഫിക് പിഴകളോ സർക്കാർ ഫീസുകളിലെ കുടിശ്ശികയോ ഉണ്ടെങ്കിൽ ഇവ അടച്ചു തീർത്തതിന് ശേഷമേ എക്സിറ്റ്, റീഎൻട്രി എന്നിവ നേടാൻ സാധിക്കൂ. എന്നാൽ, തൊഴിലാളി ഇഷ്യു ചെയ്ത റി എൻട്രി വിസ തൊഴിലുടമക്ക് കാൻസൽ ചെയ്യാൻ സാധിക്കില്ല. അതേസമയം, തൊഴിൽ കരാർ അവസാനിക്കുന്നതിന്  മുമ്പാണ്  ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്തതെങ്കിൽ കരാർ പ്രകാരമുള്ള നഷ്ട പരിഹാരം തൊഴിലുടമക്ക് നൽകാൻ തൊഴിലാളി ബാധ്യസ്ഥനാണ്.

പുതിയ പ്രഖ്യാപനത്തിലെ മറ്റു മേഖലകളിലെ നിബന്ധനകൾ ഇവയാണ് 

തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിൽമാറ്റം അനുവദിക്കുന്ന സാഹചര്യങ്ങൾ

  •  തൊഴിലാളി സഊദിയിൽ പ്രവേശിച്ച് മൂന്ന് മാസത്തിനുള്ളിൽ രേഖാമൂലം സാക്ഷ്യപ്പെടുത്തിയ തൊഴിൽ കരാർ ഉണ്ടാക്കിയിട്ടില്ലെങ്കിൽ
  • തുടർച്ചയായ മൂന്ന് മാസം തൊഴിലാളിയുടെ വേതനം നൽകിയിട്ടില്ലെങ്കിൽ
  • യാത്ര മൂലമോ, മരണം മൂലമോ, ജയിലിലായത് കൊണ്ടോ മറ്റു കാരണങ്ങൾ കൊണ്ടോ തൊഴിലുടമയുടെ അഭാവം ഉണ്ടായാൽ
  • വർക്ക് പെർമിറ്റോ ഇഖാമയോ കാലാവധി കഴിയൽ
  • തൊഴിലുടമയുടെ ബിനാമി ഇടപാടുകൾ റിപ്പോർട്ട് ചെയ്താലും തൊഴിൽ മാറ്റം സാധിക്കും. എന്നാൽ ഇതേ ബിനാമി ഇടപാടിൽ റിപ്പോർട്ട് ചെയ്യുന്ന വിദേശി പങ്കാളിയാകാൻ പാടില്ലെന്ന നിബന്ധയുണ്ട്.
  • തൊഴിലുടമ മനുഷ്യക്കടത്ത് നടത്തിയതായി തെളിയൽ
  • തൊഴിൽ കേസിൽ സമൻസ് ലഭിച്ചിട്ടും തൊഴിലുടമ രണ്ട് പ്രാവശ്യം ഹാജറാകാതിരിക്കൽ.

കൂടാതെ, നിലവിലെ തൊഴിലുടമ സ്‌പോൺസർഷിപ് മാറ്റത്തിന് അനുമതി നൽകിയാലും വിദേശികൾക്ക് സ്‌പോൺസർഷിപ് മാറ്റം സാധ്യമാകും.

സ്‌പോൺസർഷിപ് മാറ്റത്തിനുള്ള നിബന്ധനകൾ

  • സഊദിയിലെത്തിയിട്ട് ഒരു വർഷമെങ്കിലും പൂർത്തിയാകൽ
  • സ്പോൺസറും തൊഴിലാളിയും  ഒപ്പുവെച്ച ഇലക്ട്രോണിക് തൊഴിൽ കരാർ ഉണ്ടായിരിക്കൽ
  • മന്ത്രാലയത്തിന്റെ ഖിവ വെബ്‌സൈറ്റിൽ തൊഴിൽ പരസ്യം ചെയ്യൽ
  •  നിലവിലെ തൊഴിലുടമക്ക് സ്‌പോൺസർഷിപ് മാറ്റം സംബന്ധിച്ച് നോട്ടീസ് നൽകൽ 

സ്‌പോൺസർഷിപ് ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾക്കുള്ള നിബന്ധനകൾ

  • വേതനസുരക്ഷ നിയമം പാലിക്കൽ
  • വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വിസ ലഭിക്കാൻ യോഗ്യതയുണ്ടാകൽ
  • മന്ത്രാലയത്തിന്റെ സ്വയം വിലയിരുത്തൽ പദ്ധതിയും ഇലക്ട്രോണിക് തൊഴിൽ കരാർ വ്യവസ്ഥയും നടപ്പാക്കൽ 

അതേസമയം, സഊദിയിലെത്തി ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് സ്‌പോൺസർഷിപ്പ് മാറണമെങ്കിൽ  സ്‌പോൺസറുടെ അനുമതി ആവശ്യമാണ്. നിലവിലെ ഫീസ് സംവിധാനമാണ് സ്‌പോൺസർഷിപ് മാറ്റത്തിന് തുടരുക. അടുത്ത വർഷം മാർച്ച് പതിനാല് മുതലാണ് സ്വകാര്യ മേഖലാ ജീവനക്കാർക്കായി ഇത് പ്രാബല്യത്തിൽ വരിക.

    എന്നാൽ, ഹൗസ് ഡ്രൈവർ, വേലക്കാരി, ഇടയൻ, തോട്ടം ജോലിക്കാരൻ, ഹാരിസ് എന്നീ പ്രൊഫഷനുകളിൽ പുതിയ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. ഇവർക്കായി സമാനമായ പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടായേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago