വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി റിലേഷന്‍ഷിപ്പ് കേരള പദ്ധതി
കല്‍പ്പറ്റ: വയോജനങ്ങള്‍ക്കും ഭിന്നശേഷി വിഭാഗങ്ങള്‍ക്കുമായി കുടുംബശ്രീ വഴി റിലേഷന്‍ഷിപ്പ് കേരള എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നു.
ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, മറ്റ് ദുര്‍ബല വിഭാഗക്കാര്‍ എന്നിവര്‍ക്കുവേണ്ടി അയല്‍ക്കൂട്ട രൂപീകരണം നടത്തുക, ഇവര്‍ക്കാവശ്യമായ തുടര്‍സേവനങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് പദ്ധതികൊണ്ട് ലക്ഷ്യംവയ്ക്കുന്നത്.
റിലേഷന്‍ഷിപ്പ് കേരളയുടെ ഭാഗമായി വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പുതിയ അയല്‍ക്കൂട്ടം രൂപീകരിക്കുന്നതോടൊപ്പം ഇവര്‍ക്കാവശ്യമായ സംരംഭ സാധ്യതകള്‍ കണ്ടെത്തി താല്പര്യമുള്ളവരെ സംരംഭകരാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആരോഗ്യ മേഖലയില്‍ മെഡിക്കല്‍ ക്യാംപുകള്‍, കൗണ്‍സിലിങ്, പെന്ഷന് അദാലത്തുകള്‍, ഒറ്റപ്പെട്ട് ജീവിക്കുന്ന ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വേണ്ടി കുടുംബശ്രീ സ്നേഹിതയുടെ കോളിങ് ബെല്‍ പദ്ധതി എന്നിവയും നടപ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."