ആദിവാസികളെ അധിക്ഷേപിച്ച് താനൂര്‍ എം.എല്‍.എ: ആദിവാസികള്‍ക്കിടയില്‍ നിന്ന് വന്ന് തങ്ങളെ ആരും പഠിപ്പിക്കേണ്ടെന്ന്, നടപടി സത്യപ്രതിജ്ഞാലംഘനം, പരാതി നല്‍കുമെന്ന് സി.മമ്മുട്ടി
തിരൂര്‍: ആദിവാസി ഗോത്രത്തിലുള്ളവരല്ല തങ്ങളെന്നും ആദിവാസികള്‍ക്കിടയില്‍ നിന്ന് വന്ന് തങ്ങളെ ആരും പഠിപ്പിക്കേണ്ടെന്നുമുള്ള വിവാദ പ്രസ്താവനയുമായി വി.അബ്ദുറഹിമാന്‍ എം.എല്‍.എ. ഒരാഴ്ചയായി സി.മമ്മുട്ടി എം.എല്‍.എയുമായി നടക്കുന്ന വാക്പോര് രൂക്ഷമാകുതിനിടെയാണ് വാര്‍ത്താസമ്മേളനത്തില്‍ അബ്ദുറഹിമാന്റെ വിവാദ പരാമര്‍ശം.
അതേ സമയം ആദിവാസി വിഭാഗക്കാരെ മോശക്കാരാക്കി ചിത്രീകരിച്ച വി.അബ്ദുറഹിമാന്‍ എം.എല്‍.എയുടെ നടപടി സത്യപ്രതിജ്ഞാലംഘനവും പിന്നോക്ക വിഭാഗക്കാരെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുപോകുകയെന്ന ജനപ്രതിനിധിയുടെ കടമയ്ക്കെതിരുമാണെന്ന് സി.മമ്മുട്ടി എം.എല്‍.എ പ്രതികരിച്ചു. അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരേ മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നാട് നന്നാവാന്‍ പാടില്ലെന്നുറപ്പിച്ച് പ്രവര്‍ത്തിക്കുന്ന ചിലര്‍ പഠിപ്പിച്ചുവിടുന്ന കാര്യങ്ങള്‍ വന്ന് പറയുകയാണ് ഇത്തത്തരമാളുകളെന്നും വി.അബ്ദുറഹ്മാന്‍ എം.എല്‍.എ പറഞ്ഞു. കൃത്യമായി ഉത്തരവാദിത്വം നിറവേറ്റുന്നവരോട് അസൂയ തോന്നിയിട്ട് കാര്യമില്ല. എന്തെങ്കിലും ചെയ്യാന്‍ സ്വന്തമായി കഴിവു വേണം. മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ മമ്മുട്ടിക്ക് കഴിയില്ലെങ്കില്‍ അറിയിച്ചാല്‍ സര്‍ക്കാരില്‍ നിന്ന് വാങ്ങിത്തരാം. അതിനുള്ള നിയമവശമറിയില്ലെങ്കില്‍ തന്റെ പി.എമാരെ വിളിച്ച് ചോദിച്ച് മനസ്സിലാക്കിയാല്‍ മതി. എം.എല്‍.എ പറഞ്ഞു.
മലയാളം സര്‍വകലാശാലയ്ക്ക് സ്ഥലമെടുപ്പ് നടന്നത് മമ്മുട്ടിയുടെ അഭിപ്രായമനുസരിച്ചും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ അനുമതിയോടെയുമാണ്. അതില്‍ ഇടനിലക്കാരോ കമ്മിഷന്‍ കൈപ്പറ്റലോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതൊക്കെ ചെയ്തത് മമ്മൂട്ടിയുടെ തന്നെ ആളുകളായിരിക്കും. യു.ജി.സി മാനദണ്ഡപ്രകാരം മതിയായ സ്ഥലസൗകര്യമില്ലാത്തതിനാലാണ് താനൂര്‍ കോളേജ് സ്ഥലം മാറ്റിയത്. കോളജ് കച്ചവടം തങ്ങളുടെ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."