ഈമാന്‍ ജൗദ: യു.എസ് കോണ്‍ഗ്രസിലേക്ക് രണ്ടാമത്തെ ഫലസ്തീനി വനിത
വാഷിങ്ടണ്‍: ട്രംപിന്റെ വംശീയ നടപടികളെ ശക്തമായി വിമര്‍ശിച്ച് ശ്രദ്ധനേടിയ റാഷിദ തലൈബിനൊപ്പം യു.എസ് കോണ്‍ഗ്രസിലേക്ക് മറ്റൊരു ഫലസ്തീന് വംശജ കൂടി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഈമാന്‍ ജൗദയാണ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ഫലസ്തീന് വംശജ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കൊളറാഡോ ഹൗസില്‍ നിന്നാണ് ഈമാന്‍ യു.എസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റോബര്‍ട്ട് ആന്‍ഡ്രൂസിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. എല്ലാവര്ക്കും വേണ്ടി അമേരിക്കയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് ഈമാന്‍ പറഞ്ഞു. മുസ്ലിമായതിലും ഫലസ്തീയായതിലും അമേരിക്കക്കാരിയായതിലും അഭിമാനം കൊള്ളുന്നു എന്ന് വിജയശേഷം ഈമാന്‍ ട്വീറ്റ് ചെയ്തത്. യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ഇസ്ലാം മത വിശ്വാസിയാണ് ഈമാന്‍. നേരത്തെ റാഷിദ തലൈബും ഇല്‍ഹാന്‍ ഉമറും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1974ല്‍ ഫലസ്തീനില്‍നിന്നും യു.എസിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളായി കൊളറാഡോയിലാണ് ജൗദ ജനിച്ചത്.
ഫലസ്തീന്-അമേരിക്കന്‍ റാഷിദ തലൈബ് മിഷിഗനില്‍നിന്നും ഇല്‍ഹാന്‍ ഉമര്‍ മിനസോട്ടയില്‍ നിന്നുമാണ് വീണ്ടും യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."