HOME
DETAILS

ഫ്‌ളിന്നിനു മേലുള്ള അന്വേഷണം അവസാനിപ്പിക്കണമെന്ന് കോമിയോട് ട്രംപ് ആവശ്യപ്പെട്ടെന്ന്

  
backup
May 17 2017 | 06:05 AM

trumb

വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്നിന്റെ റഷ്യന്‍ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എഫ്.ബി.ഐ ഡയറക്ടര്‍ ജയിംസ് കോമിയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്.

അന്വേഷണം നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായി അറിയിച്ച് കോമി തയാറാക്കിയിരുന്ന മെമ്മോ പുറത്തു സന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഫഌന്നിന്റെ രാജിയുടെ തൊട്ടടുത്ത ദിവസമാണ് ട്രംപ് കോമിയോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഫെബ്രുവരി 14ന് ട്രംപുമായി നടന്ന സംഭാഷണത്തിന്റെ മുഴുവന്‍ രേഖകളും കോമിയുടെ കൈയിലുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്‌ളിന്‍ നല്ല വ്യക്തിയാണെന്നും അദ്ദേഹത്തെ തുടരാന്‍ അനുവദിക്കണമെന്നുമാണ് സംഭാഷണത്തിന്റെ രത്‌നച്ചുരുക്കം.

എന്നാല്‍ സംഭവം വൈറ്റ് ഹൗസ് നിഷേധിച്ചു. ജനറല്‍ ഫ്‌ളിന്‍ നല്ല വ്യക്തിയാണെന്നത് പ്രസിഡന്റ് നടത്തിയ സാധാരണ അഭിപ്രായ പ്രകടനം മാത്രമാണ്. ഫ്‌ളിന്നിന്റെ റഷ്യന്‍  ബന്ധത്തെ കുറിച്ചുള്ള അന്വേഷണമോ മറ്റെന്തെങ്കിലും അന്വേഷണമോ നിര്‍ത്തിവെക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടില്ല. കോമിയുമായുള്ള സംഭാഷണം തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചതാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ മേധാവി സ്ഥാനത്തു നിന്ന്  ജയിംസ് കോമിയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കിയത്. ട്രംപിന്റെ റഷ്യന്‍ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി.

എഫ്.ബി.ഐയെ നയിക്കാന്‍ കോമി പ്രാപ്തനല്ലെന്നാണ് ട്രംപ് നല്‍കിയ വിശദീകരണം. ഇമെയില്‍ വിവാദത്തില്‍ ഹിലരിക്കെതിരെ നടത്തിയ അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്നും കാരണമായി ചൂണ്ടിക്കാട്ടുന്നു.
 കോമിയുടെ രാജിക്ക് ശേഷം റഷ്യന്‍ അംബാസഡറും റഷ്യന്‍ വിദേശകാര്യമന്ത്രിയുമായി അതീവ രഹസ്യ വിവരങ്ങള്‍ അമേരിക്ക പങ്കുവെച്ചുവെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു' ഷാനിബിനോട് അഭ്യര്‍ഥനയുമായി സരിന്‍; പിന്‍മാറില്ലെന്ന് ഷാനിബ് 

Kerala
  •  2 months ago
No Image

വിവിധ രാജ്യങ്ങളുമായി വ്യോമ സര്‍വിസ് കരാറുകളില്‍ ഒപ്പുവെച്ച് ഖത്തര്‍

qatar
  •  2 months ago
No Image

ഹൈടെക്കിലും കോളജ് സ്‌കോളർഷിപ്പുകൾ ഓഫ്‌ലൈനിലേക്ക്

Kerala
  •  2 months ago
No Image

സരിൻ്റെ കൈവശം 5,000 രൂപ, രാഹുലിൻ്റെ പക്കൽ 25,000

Kerala
  •  2 months ago
No Image

വോട്ടെടുപ്പ് കഴിഞ്ഞിട്ട് ആറുമാസം; വടകരയിലെ രണ്ട് ബൂത്തിലെ  വോട്ടുകള്‍ ഇനിയും എണ്ണിയില്ല

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം 

Kerala
  •  2 months ago
No Image

ബി.ജെ.പിയിലെ ഉൾപ്പോരിനൊപ്പം എൻ.ഡി.എയിലും പൊട്ടിത്തെറി

Kerala
  •  2 months ago
No Image

ന്യൂനപക്ഷ വോട്ടുകൾ ഉറപ്പിക്കാൻ എൽ.ഡി.എഫ്

Kerala
  •  2 months ago
No Image

സമ്പൂർണ വിജയം ലക്ഷ്യമിട്ട് യു.ഡി.എഫ് ; ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാകുമെന്ന് വിലയിരുത്തൽ

Kerala
  •  2 months ago
No Image

യു ആര്‍ പ്രദീപിന് വോട്ടു തേടി മുഖ്യമന്ത്രി ഇന്ന് ചേലക്കരയില്‍

Kerala
  •  2 months ago