പഴയങ്ങാടി റോഡ് വീതികൂട്ടുന്നതിന് ഭൂ ഉടമകള്‍ സ്ഥലംവിട്ടുനല്‍കും
കൊണ്ടോട്ടി: ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി കൊണ്ടോട്ടി പഴയങ്ങാടി റോഡ് വീതികൂട്ടുന്നതിന് സ്ഥലം വിട്ടുനല്‍കാന്‍ പ്രദേശവാസികള്‍ വീണ്ടും സമ്മതപത്രം നല്‍കണം.റോഡിന് സ്ഥലം വിട്ടുനല്‍കുന്നര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും ഇന്നലെ മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ ടി.വി ഇബ്രാഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന പഴയങ്ങാടി ഭൂഉടമകളുടേയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.യോഗത്തില്‍ പങ്കെടുത്ത മേഖലയിലെ മുഴുവന്‍ പേരും സ്ഥലം വിട്ടുനല്‍കാന്‍ തയാറായിട്ടുണ്ട്. നേരത്തെ വിട്ടുനല്‍കിയവരും സ്ഥലം വിട്ടുനല്‍കുന്നത് സംബന്ധിച്ച് വീണ്ടും സമ്മത പത്രം ഒപ്പിട്ടു നല്‍കണം. തുടര്‍ന്ന് പ്രദേശത്തെ ടെലിഫോണ്‍, വൈദ്യുതി തൂണുകള്‍ പൂര്‍ണമായി മാറ്റി നടപടികള്‍ വേഗത്തിലാക്കും.
സ്ഥലവാസികള്‍ക്ക് നിലവിലെ മാര്‍ക്കറ്റ് വില നഷ്ടപരിഹാരമായി ലഭിക്കാന്‍ ജില്ലാ കിക്ടറടക്കമുളള വകുപ്പ് അധികാരികളെ സമീപിക്കും.നിലവില്‍ കെട്ടിടങ്ങളില്ലാത്തതിനാല്‍ ഭൂമി വിട്ടുനല്‍കുന്ന സ്ഥലത്തിന് മാന്യമായ നഷ്ടപരിഹാരം ലഭിക്കും.നഷ്ടപരിഹാര തുകയില്‍ തീരുമാനകുന്നത് വരെ വണ്‍വേ ട്രാഫിക് നടപ്പാക്കരുതെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.പഴയങ്ങാടി റോഡ് നേരത്തെ ദേശീയപാതക്ക് കീഴിലായിരുന്നു.
2014-ല്‍ പ്രദേശവാസികള്‍ക്ക് സെന്റിന് രണ്ടരലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് സാങ്കേതിക കുരുക്കില്‍ പെട്ട് നഷ്ടപരിഹാരം നല്‍കാനായിരുന്നില്ല.റോഡ് നിലവില്‍ പി.ഡബ്ലിയു.ഡി വിഭാഗത്തിന് കീഴിലാണുളളത്.ആയതിനാല്‍ വകുപ്പ് അധികാരികളുമായി ചര്‍ച്ച നടത്തി നഷ്ടപരിഹാര തുക തീര്‍പ്പാക്കും.വണ്‍വേ സമ്പ്രദായത്തിന് പ്രദേശവാസികള്‍ എതിരല്ലെന്ന് യോഗത്തിന് എത്തിയവര്‍ പറഞ്ഞു.
യോഗത്തില്‍ നഗരസഭാ ആക്ടിങ് ചെയര്‍മാന്‍ യു.കെ മമ്മദിശ,തഹസില്‍ ദാര്‍ കെ.ദേവകി,ലാന്‍ഡ് അക്വസിഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ബി.എസ് സുബോദ് കുമാര്‍, എന്‍.മഹ്മൂദ്,പി.ഡബ്ലി.റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അബ്ദുള്‍ അസീസ്,എ.ഇ ആര്യ, കൗണ്‍സിലര്‍മാരായ സി.കെ നാടിക്കുട്ടി, സി.മുഹമ്മദ് റാഫി, മുന്‍പഞ്ചായത്ത് പ്രസിഡന്റ് പി.വി.എ ലത്തീഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."