HOME
DETAILS

റോഡ് വ്യാപകമായി കൈയേറുന്നതായി പരാതി

  
backup
May 17 2017 | 19:05 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d


എടപ്പാള്‍: കാലടി, വട്ടംകുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കാലടിയിലെ കണ്ടനകത്തുനിന്ന് ആരംഭിച്ച് ആനക്കരയില്‍ എത്തുന്നതുമായ റോഡില്‍ വ്യാപകമായ കൈയേറ്റം നടക്കുന്നതായി പരാതി. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ റോഡില്‍ നിന്നു നിശ്ചിത അകലം പാലിക്കാതെ വീടുകളും കെട്ടിടങ്ങളും കിണറുകളും നിര്‍മിക്കുന്നത് വ്യാപകമായിരിക്കുകയാണ്.
ഇതുസംബന്ധിച്ച് കാലടി പഞ്ചായത്ത് അധികൃതര്‍ക്ക് ഒട്ടേറെ നിവേദനങ്ങള്‍ നല്‍കിയിട്ടും അന്വേഷണം നടത്തിയിട്ടില്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു. കൈയേറ്റം വ്യാപകമാണെങ്കിലും ഇതുസംബന്ധിച്ച് കുറ്റിപ്പുറത്തെ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കു വ്യക്തമായ വിവരങ്ങളില്ല. കൈയേറ്റം സംബന്ധിച്ച് കണ്ടണ്ടനകം സ്വദേശി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. കണ്ടണ്ടനകംആനക്കര റോഡിന്റെ യഥാര്‍ഥ വീതി രേഖപ്പെടുത്തിയ രേഖകളൊന്നും പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫിസില്‍ ഇല്ലെന്ന മറുപടിയാണ് പരാതിക്കാരനു ലഭിച്ചത്.
പൊതുമരാമത്ത് വകുപ്പിന്റെ റോഡില്‍നിന്നു മൂന്നുമീറ്റര്‍ ദൂരം ഒഴിവാക്കി മാത്രമേ കെട്ടിടങ്ങളും വീടുകളും കിണറുകളും ഉള്‍പ്പെടെയുള്ള നിര്‍മാണം നടത്താന്‍ പാടുള്ളൂവെന്ന നിയമമുള്ളപ്പോള്‍ നിലവിലുള്ള റോഡിന്റെ വീതി എത്രയെന്ന രേഖപോലും ബന്ധപ്പെട്ട ഓഫിസുകളില്‍ ഇല്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ വര്‍ഷങ്ങളായി ഈ റോഡിന്റെ വശങ്ങളില്‍ നടന്നിട്ടുള്ള കൈയേറ്റങ്ങള്‍ കണ്ടെണ്ടത്താന്‍ ഉദ്യോഗസ്ഥരും റവന്യു വകുപ്പും തയാറാകണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago