മഞ്ചേരി മെഡിക്കല്‍ കോളജ് : വിദ്യാര്‍ഥി സമരത്തിനു പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്ത്
മഞ്ചേരി: മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ വിദ്യാര്‍ഥി സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂനിറ്റ് കമ്മിറ്റി, എം.എസ്.എഫ്, കെ.എസ്.യു, ജവഹര്‍ ബാല ജനവേദി, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ സംഘടനകളാണ് സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയത്.
ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ വകുപ്പ് മന്ത്രി ഇടപെടണമെന്ന് വ്യാപാരികള്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.എസ്.യു മഞ്ചേരി മണ്ഡലം കമ്മിറ്റിയും ആവശ്യം ഉന്നയിച്ചു.
എത്രയും വേഗം നടപടിയുണ്ടായില്ലെങ്കില്‍ സമര രംഗത്തിറങ്ങുമെന്നും കെ.എസ്.യു മുന്നറിയിപ്പു നല്കി. ജവഹര്‍ ബാലജനവേദി ജില്ലാ പ്രസിഡന്റ് റശാ ഹുസൈന്, ഭാരവാഹികളായ നിദ ഫെബിന്, മുമൈസ സുബൈര്‍, എന്‍.കെ ജിഫ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പിന്തുണ നല്‍കിയത്. കെ.എസ്.യു മഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ സമര ഐക്യദാര്‍ഢ്യ സംഗമത്തിനു വി.പി ഫിറോസ്, സിക്കന്തര്ഹയാത്ത്, ഫാസില്പറമ്പന്, മഹ്റൂഫ് പട്ടര്‍കുളം, അക്തര്സ്വാലിഹ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."