#കണ്ടത്തുവയല്‍ ഇരട്ടക്കൊല: വിശ്വന്‍ തൊട്ടില്‍പ്പാലത്തുകാരുടെ ഉറക്കംകെടുത്തിയ കൊടും ക്രിമിനല്‍
കോറോം: മോഷണശ്രമത്തിനിടെ കണ്ടത്തുവയലില്‍ യുവദമ്പതികളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ തൊട്ടില്‍പ്പാലം സ്വദേശി മരുതോരുന്മല്‍ വിശ്വനാഥന്‍(വിശ്വന്‍) നാട്ടുകാരുടെ സൈ്വര്യ ജീവിതം തകര്‍ത്ത കൊടും ക്രിമിനല്‍.
തൊട്ടില്‍പാലത്തിനടുത്ത കാവിലംപാറ സ്വദേശിയായ വിശ്വന്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. അധികം ആരോടും സംസാരിക്കുകയോ സൗഹൃദം കൂടുകയൊ ചെയ്യാതെ പ്രകൃതകാരനായിരുന്നു വിശ്വനെന്നാണ് തൊട്ടില്‍പാലത്തുകാര്‍ പറയുന്നത്.
പലപ്പോഴും അതിരാവിലെ വാഹനങ്ങളില്‍ വന്നിറങ്ങുന്നതാണ് നാട്ടുകാര്‍ കാണുക. എവിടെ നിന്ന് വരുന്നുവെന്ന് ആര്‍ക്കും അറിയില്ല.
മുഖം താഴ്ത്തി, വേഗത്തില്‍ നടന്നുപോകുന്ന പ്രകൃതം. രാത്രിയില്‍ എന്തു ശബ്ദം കേട്ടാലും വീട്ടില്‍ വിശ്വന്‍ കയറിയിട്ടുണ്ടെന്ന് പേടിച്ചിരുന്ന കാലം ഉണ്ടായിരുന്നെന്നാണ് തൊട്ടില്‍പ്പാലം സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ കെ.സി ബിബിന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.
ഇടക്കാലത്ത് വിശ്വന്‍ ഗള്‍ഫില്‍ പോയപ്പോള്‍ നാടിനൊരാശ്വാസമുണ്ടായിരുന്നു. എന്നാല്‍ അധികകാലം ഗള്‍ഫില്‍ നില്‍ക്കാതെ വിശ്വന്‍ തിരിച്ചുവന്നു. രാത്രി കാലങ്ങളില്‍ വീടുകളില്‍ ഒളിഞ്ഞുനോട്ടമാണ് ഇയാളുടെ സ്ഥിരം ശീലമായിരുന്നു.
രാത്രി കാലങ്ങളില്‍ ഇറങ്ങി നടന്ന് ലൈറ്റ് അണക്കാത്ത വീടുകളില്‍ ജനലഴിക്കുള്ളിലൂടെ ഒളിഞ്ഞ് നോക്കും. ഇത്തരത്തില്‍ നാട്ടുകാര്‍ പലതവണ ഇയാളെ പിടികൂടി നല്ലപോലെ കൈകാര്യം ചെയ്ത് പൊലിസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. മോഷണം നടത്താന്‍ ചെന്ന വീട്ടിലെ കിണറ്റില്‍ ഇയാള്‍ വീണതും മുന്‍പ് വലിയ വാര്‍ത്തയായിരുന്നു.
Read: കണ്ടത്തുവയല്‍ ഇരട്ടക്കൊല; കൊലപാതകത്തിന് പിന്നില്‍ മോഷണശ്രമമെന്ന് പൊലിസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."