ഖുര്‍ആന്‍ മനഃപാഠമാക്കി ആറ് വിദ്യാര്‍ഥികള്‍
കിഴിശ്ശേരി: മുണ്ടംപറമ്പ് അല്‍അന്‍സാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിനു കീഴില്‍ കഴിഞ്ഞവര്‍ഷം പ്രവര്‍ത്തനമാരംഭിച്ച ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നു ആറ് വിദ്യാര്‍ഥികള്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. മൂന്നുവര്‍ഷം നീണ്ടു നില്‍ക്കുന്ന ഖുര്‍ആന്‍ ഹിഫ്‌ള് കോഴ്‌സ് വെറും ഒന്നര വര്‍ഷം കൊണ്ടാണ് ആറ് പേരും പൂര്‍ത്തിയാക്കിയത്. ഇരു ബാച്ചുകളിലായി പ്രവര്‍ത്തിക്കുന്ന കോളജില്‍ ഇപ്പോള്‍ നാല്‍പതില്‍പരം വിദ്യാര്‍ഥികള്‍ പഠനം നടത്തികൊണ്ടിരിക്കുന്നു.
എ. മുഹമ്മദ് സിനാന്‍ പുളിക്കല്‍, കെ. ശഹാം കൊണ്ടോട്ടി, ഇഹ്തിശാം മുള്ളമ്പാറ, സഅദ് മലപ്പുറം, എ.കെ അമീന്‍ ഇരുമ്പുഴി, അദീബ് തറയിട്ടാല്‍ എന്നിവരാണ് ഈ വര്‍ഷം ഹാഫിളുകളായി പുറത്തിറങ്ങുന്നത്. ഇവര്‍ക്കുള്ള ഉപഹാരവും അനുമോദനവും മറ്റു അനുബന്ധ പരിപാടികളും 22ന് രാവിലെ പത്തിന് അന്‍സാറില്‍ നടക്കും. ചടങ്ങില്‍ മുഴുവന്‍ അധ്യാപക വിദ്യാര്‍ഥികളും രക്ഷിതാക്കളും കമ്മിറ്റി ഭാരവാഹികളും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.
യോഗത്തില്‍ പ്രസിഡന്റ് ബാലത്തില്‍ ബാപ്പു അധ്യക്ഷനായി. സെക്രട്ടറി എം.സി മുഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. അടുത്ത വര്‍ഷത്തേക്കുള്ള അഡ്മിഷനും ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 8907364839
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."