HOME
DETAILS

കടന്നുപോയ വഴിയില്‍ നന്മകള്‍ വിതറിയ ബഹുമുഖ പ്രതിഭ: സമദാനി

  
backup
June 17 2019 | 17:06 PM

%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%aa%e0%b5%8b%e0%b4%af-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%95

 


തിരൂര്‍ക്കാട്: കടന്നുപോയ വഴിയില്‍ നന്മകള്‍ വിതറി പ്രകാശം ചൊരിഞ്ഞ ബഹുമുഖ പ്രതിഭയായിരുന്നു ഹാജി കെ.മമ്മദ് ഫൈസിയെന്ന് അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു. താന്‍ ഇടപെട്ട മേഖലകളിലെല്ലാം വിജയം വരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സമുദായ പുരോഗതി ലക്ഷ്യമാക്കി നിരന്തരം മുന്നോട്ട് ഗമിച്ച വ്യക്തിയായിരുന്നു മമ്മദ് ഫൈസിയെന്നും സമദാനി പറഞ്ഞു. തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാമില്‍ മമ്മദ് ഫൈസിയുടെ രണ്ടാം ആണ്ടിനോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സമദാനി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. കെ.കെ.സി.എം തങ്ങള്‍ വഴിപ്പാറ പ്രാര്‍ഥന നിര്‍വ്വഹിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, കെ. ഹൈദര്‍ ഫൈസി, ഹംസ ഫൈസി അല്‍ ഹൈതമി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ടി.വി ഇബ്‌റാഹിം എം.എല്‍.എ, ഉമര്‍ അറക്കല്‍, ശമീര്‍ ഫൈസി ഒടമല, അമീര്‍ പാതാരി, കെ. ആലി ഹാജി പ്രസംഗിച്ചു.
കൂട്ട സിയാറത്ത്, മൗലിദ് പാരായണം, ഖത്മുല്‍ ഖുര്‍ആന്‍ സദസ് എന്നിവയും നടന്നു. വിവിധ പരിപാടികള്‍ക്ക് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സലാം ഫൈസി ഒളവട്ടൂര്‍, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ഫൈസി കൂമണ്ണ, ഉമര്‍ ഫൈസി മുടിക്കോട്, ഒ.ടി മുസ്തഫ ഫൈസി, ഹസന്‍ ഫൈസി കാച്ചിനിക്കാട്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അരീക്കര സൈതലവിഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, അബൂബക്കര്‍ ഫൈസി കുന്നത്ത്, മൂസ ഫൈസി, പി.കെ ലത്തീഫ് ഫൈസി മേല്‍മുറി, ശബീര്‍ കറുമുകില്‍, മൊയ്തീന്‍ ഫൈസി തുവ്വൂര്‍, ശംസുദ്ദീന്‍ മാസ്റ്റര്‍ തിരൂര്‍ക്കാട് പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago