അര്‍ണബ് ഗോസ്വാമിക്ക് നാലാം ദിവസവും ജാമ്യമില്ല
മിംബൈ: റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ഡിസൈനര്‍ ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായ ചാനല്‍ ഉടമ അര്‍ണബ് ഗോസ്വാമിക്ക് നാലാം ദിവസവും ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷയുമായി കീഴ്ക്കോടതിയെ സമീപിക്കാമെന്നു ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചു. ജാമ്യാപേക്ഷ നല്കി 4 ദിവസത്തിനുള്ളില്‍ വിധി പറയണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മജിസ്ട്രേട്ട് കോടതിയിലോ സെഷന്‍സ് കോടതിയിലോ ജാമ്യാപേക്ഷ നല്കി, തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് സാധാരണ കീഴ്വഴക്കമെന്ന് വെള്ളിയാഴ്ച തന്നെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം ജാമ്യാപേക്ഷകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിക്കു പ്രത്യേക അധികാരമുണ്ടെന്ന് അര്‍ണബിനു വേണ്ടി ഹാജരായ അഭിഭാഷകന് ഹരീഷ് സാല്‍വെ വാദിച്ചു. വെള്ളിയാഴ്ച വാദം കേള്‍ക്കല്‍ പൂര്‍ത്തിയാകാത്തതിനാല്‍ പതിവ് തെറ്റിച്ച് ഇന്നലെ ഉച്ചയ്ക്കു പ്രത്യേക സിറ്റിങ് ക്രമീകരിച്ചാണു വാദം കേട്ടത്. ശനിയാഴ്ച സാധാരണ ഹൈക്കോടതി കുടാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."