പനിച്ച് വിറക്കുമ്പോഴും ഈരാറ്റുപേട്ടയോട് അവഗണന
ഈരാറ്റുപേട്ട: മേഖലയില്‍ പലയിടത്തും പനി പടരുമ്പോള്‍ ഈരാറ്റുപേട്ട പി.എച്ച്.സിയോട് അവഗണന. പ്രദേശത്ത് വൈറല്‍ പനി ഉള്‍പ്പെടെയുള്ളത് പകരുമ്പോള്‍ കിടത്തി ചികിത്സ നിര്‍ത്തലാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.നേരത്തെ കിടത്തി ചികിത്സ ആരംഭിച്ചപ്പോള്‍ ആറ് സ്റ്റാഫ് നഴ്‌സുമാരായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ മൂന്ന് സ്റ്റാഫ് നഴ്‌സുമാര്‍ മാത്രമേ നിലവിലുള്ളു.ബാക്കിയുള്ളവരെ കുറവിലങ്ങാട്ടെ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി. ഇതു മൂലം ഇവിടെയുള്ള നഴ്‌സുമാര്‍ക്ക് ജോലി ഭാരം ഇരട്ടിയായി.
ഈരാറ്റുപേട്ടയുടെ വിവിധ മേഖലകളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈരാറ്റുപേട്ട നഗരസഭയിലുംപരിസരപഞ്ചായത്തുകളിലുമാണ് ഡെങ്കിപ്പനിയും വൈറല്‍പ്പനിയും പടരുന്നത്. ഈരാററുപേട്ടയിലെ സ്വകാര്യ ആശുപത്രികളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പതിനഞ്ചോളം പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയെത്തിയത്. പനി ബാധിച്ച് നൂറുക്കണക്കിന് പേരാണ് ഈ രാറ്റുപേട്ടയിലെ സ്വകാര്യാശുപത്രിയില്‍ കഴിഞ്ഞ ദിവസം ചികില്‍സ തേടിയെത്തിയത്. പകല്‍ കനത്ത ചൂടും ഇടവിട്ട് പെയ്യുന്ന മഴയുമാണ് പനി പടരുന്നതിന് കാരണമാകുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."