HOME
DETAILS
MAL
പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി
backup
June 17 2019 | 18:06 PM
കൊച്ചി: ബലക്ഷയം കണ്ടെത്തിയ പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പരിശോധന നടത്തി. ചെന്നൈ ഐ.ഐ.ടിയിലെ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തിയായിരുന്നു പരിശോധന. പാലത്തിന്റെ അടിഭാഗത്തും മുകള്ഭാഗത്തുമായി മൂന്നു മണിക്കൂറോളമെടുത്താണ് സംഘം പരിശോധന നടത്തിയത്. പരിശോധനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ശ്രീധരന് തയാറായില്ല. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ശ്രീധരനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പാലാരിവട്ടം മേല്‍പ്പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ശ്രീധരന്റെ ഉപദേശം തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."