HOME
DETAILS

ബസ് യാത്രക്കാരെ വലച്ച് കല്‍പ്പറ്റയിലെ ഗതാഗത പരിഷ്‌കരണം

  
backup
September 18 2018 | 22:09 PM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%b5%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95

 

കല്‍പ്പറ്റ: നഗരത്തിലെ ട്രാഫിക് പരിഷ്‌കരണത്തില്‍ വലഞ്ഞ് യാത്രക്കാര്‍.
മേപ്പാടി, പിണങ്ങോട് ഭാഗങ്ങളില്‍ നിന്ന് കല്‍പ്പറ്റയിലെത്തുന്ന ബസ് യാത്രക്കാര്‍ക്കാണ് ടൗണില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌കരണം ദുരിതമാകുന്നത്. ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുമ്പോള്‍ പൊതുയാത്രാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ സൗകര്യങ്ങള്‍ പരിഗണിക്കണമെന്നിരിക്കെ, കല്‍പ്പറ്റ നഗരസഭ ഇത് പരിഗണിക്കാതിരുന്നതാണ് യാത്രക്കാരെ വലക്കുന്നത്. നിലവില്‍ മേപ്പാടി ഭാഗത്ത് നിന്നെത്തുന്നവര്‍ക്ക് പുതിയ സ്റ്റാന്‍ഡിലോ പഴയ സ്റ്റാന്‍ഡിലോ മാത്രമാണ് ബസ് ഇറങ്ങാനാകുന്നത്.
നേരത്തെ ചുങ്കത്ത് സ്റ്റോപ് ഉണ്ടായിരുന്നെങ്കിലും പരിഷ്‌കരണത്തിന്റെ ഭാഗമായി ഇതൊഴുവാക്കുകയായിരുന്നു. ഇതോടെ മാര്‍ക്കറ്റ് ഭാഗത്തേക്കുള്ള യാത്രക്കാര്‍ വരെ സ്റ്റാന്‍ഡുകളിലിറങ്ങി നടക്കേണ്ട ഗതികേടാണുള്ളത്. അതേ സമയം, കല്‍പ്പറ്റയില്‍ നിന്ന് മേപ്പാടി ഭാഗത്തേക്കുള്ള ബസുകള്‍ക്ക് ചുങ്കത്ത് സ്റ്റോപും അനുവദിച്ചിട്ടുണ്ട്. പടിഞ്ഞാറത്തറ-പിണങ്ങോട് ഭാഗത്ത് നിന്നുമുള്ള യാത്രക്കാരും സ്‌റ്റോപ് ഒഴിവാക്കിയത് മൂലം വലഞ്ഞിരിക്കുകയാണ്. നേരത്തെ പിണങ്ങോട് ഭാഗത്ത് നിന്നെത്തുന്ന ബസുകള്‍ മാര്‍ക്കറ്റ് റോഡില്‍ ആളെയിറക്കിയാണ് സ്റ്റാന്‍ഡുകളിലേക്ക് പോയിരുന്നത്. എന്നാല്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി ഈ സ്റ്റോപ്പും ഒഴിവാക്കി. ഇതോടെ മാര്‍ക്കറ്റ് ഭാഗത്തിറങ്ങേണ്ടവര്‍ പഴയ സ്റ്റാന്‍ഡില്‍ പോയി തിരിച്ചു വരവേ ചുങ്കത്ത് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. എന്നാല്‍ കല്‍പ്പറ്റയില്‍ നിന്ന് പിണങ്ങോട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ക്ക് മാര്‍ക്കറ്റ് റോഡില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുമുണ്ട്. പൊതുയാത്രാ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നവരെ പരിഗണിക്കാതെ ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ സ്വന്തമായി വാഹനമുള്ളവരുടെ യാത്ര സുഗമമാക്കുക മാത്രമാണ് ഗതാഗത പരിഷ്‌കരണത്തിലൂടെ നഗരസഭ ചെയ്തതെന്ന ആരോപണം ശക്തമാകുകയാണ്. എന്നാല്‍ പരിഷ്‌കരണം നിലവില്‍വന്ന ദിനങ്ങലില്‍ ഗതാഗത കുരുക്കിന് അയവുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ വീണ്ടും ഗതാഗതം പഴയപടിയായിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. ബസ് യാത്രക്കാരുടെ സൗകര്യം കൂടി കണക്കിലെടുത്ത് ഗതാഗത പരിഷ്‌കരണത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago