'പൊതുജനം നിയന്ത്രണം ഏറ്റെടുക്കാന്‍ തീരുമാനിക്കുമ്പോള്‍, ചരിത്രം സൃഷ്ടിക്കപ്പെടുന്നു': തപ്‌സി പന്നു
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി തപ്സി പന്നു. ജനാധിപത്യത്തിന്റെ ശക്തിയുടെ പൂര്‍ണ്ണമായ പ്രകടനമാണ് അമേരിക്കയില്‍ കണ്ടതെന്ന് തപ്‌സി പറഞ്ഞു. ട്വിറ്ററിലൂടെയാണ് നടിയുടെ പ്രതികരണം.
12 പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വോട്ടര്‍മാരുടെ നിരക്കാണ് ഈ തെരഞ്ഞെടുപ്പ് ഉണ്ടാക്കിയതെന്നും അമേരിക്കന്‍ പ്രസിഡന്റായി ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും എത്തിയതില്‍ എല്ലാവര്‍ക്കും സന്തോഷവും പ്രതീക്ഷയും ഉണ്ടെന്നും അവര്‍ പറഞ്ഞു.
Yes we all are happy and ‘hopeful’ but what grabs my attention most of all is the ‘record turnout’
— taapsee pannu (@taapsee) November 8, 2020
This election generated the highest voter turn out rate in 12 decades !!!
Sheer display of power of democracy, that when public decides to take controls, history is made. pic.twitter.com/GWipsryffa
അതേസമയം, വിജയത്തെക്കാളും താന്‍ ശ്രദ്ധിച്ചത് അമേരിക്കയില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് വോട്ടാണെന്ന് തപ്‌സി കൂട്ടിച്ചേര്‍ത്തു.
'പൊതുജനം നിയന്ത്രണം ഏറ്റെടുക്കാന്‍ തീരുമാനിക്കുമ്പോള്‍, ചരിത്രം സൃഷ്ടിക്കപ്പെടുന്നു'; തപ്‌സി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."