
കൈക്കൂലി കേസ്: വടകര നഗരസഭാ ചെയര്മാന് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം
വടകര: കൈക്കൂലി വാങ്ങിയതിന് വടകര മുനിസിപ്പല്‍ എന്‍ജിനിയര്‍ വിജിലന്‍സിന്റെ പിടിയിലായ സംഭവത്തില്‍ ചെയര്മാന് കെ. ശ്രീധരന് രാജിവെക്കണമെന്ന് നഗരസഭാ യോഗത്തില്‍ പ്രതിപക്ഷം. മുസ്ലിംലീഗിലെ ടി.ഐ നാസര്‍, നഫ്സല്‍ എന്‍.പി.എം, പി.കെ ജലാല്‍, പി.എം മുസ്തഫ, പി സഫിയ കോണ്‍ഗ്രസിലെ ടി കേളു, എം.പി ഗംഗാധരന് തുടങ്ങിയ കൗണ്‍സിലര്‍മാര്‍ ചെയര്മാന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥനാണ് കൈക്കൂലി കേസില്‍ അറസ്റ്റിലായിരിക്കുന്നത്. നഗരസഭയെ സംബന്ധിച്ചിടത്തോളം നാണക്കേടാണ് സംഭവം. നഗരസഭ അഴിമതിയുടെ കേന്ദ്രമാണെന്ന് പല തവണ പ്രതിപക്ഷം കൗണ്‍സിലിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നിട്ടും നടപടിയെടുക്കാന്‍ ചെയര്മാന് തയ്യാറായില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ഇനിയുമുണ്ട്. നേരത്തെ തന്നെ നഗരസഭ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്തേണ്ടതായിരുന്നു. പക്ഷെ ചെയ്തില്ല. അത് ചെയ്യാത്തതിനാലാണ് കൈക്കൂലി വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നത്. മുനിസിപ്പല്‍ എന്‍ജിനീയര്‍ അറസ്റ്റിലായ സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയര്മാന് രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
നഗരസഭയിലെത്തുന്ന സാധാരണക്കാരായ ജനങ്ങളെ പല കാര്യങ്ങളും പറഞ്ഞ് വട്ടം കറക്കുന്ന ഉദ്യോഗസ്ഥര്‍ വന്‍ കിടക്കാര്‍ക്ക് എന്തും ചെയ്തു കൊടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കെ.കെ രാജീവന് ചൂണ്ടിക്കാട്ടി. അതേസമയം കൈക്കൂലി വിഷയത്തില്‍ മുനിസിപ്പല്‍ എന്‍ജിനിയര്‍ അറസ്റ്റിലായ വിഷയത്തില്‍ താന്‍ രാജിവെക്കേണ്ട കാര്യമില്ലെന്ന് ചെയര്മാന് കെ ശ്രീധരന് പറഞ്ഞു. എന്നാല്‍ സംഭവത്തെ കുറിച്ച് ലാഘവത്തോട് കൂടിയാണ് ചെയര്മാന് സംസാരിക്കുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. താന്‍ തന്റെ ശൈലിയിലാണ് സംസാരിക്കുന്നതെന്ന മറുപടി ഭരണപക്ഷ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ചെറിയ ബഹളത്തിന് കാരണമായി. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നഗരസഭക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങളും മറ്റും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അവയൊക്കെ കാര്യമായെടുക്കാത്ത നിലപാടാണ് നഗരസഭാ ചെയര്‍മാനും ഭരണപക്ഷവും സ്വീകരിക്കുന്നതെന്ന് മുസ്ലിംലീഗിലെ ടി.ഐ നാസര്‍ പറഞ്ഞു. ഇതിനാല്‍ തന്നെ ഉദ്യോഗസ്ഥരും തങ്ങള്‍ക്കിഷ്ടമുള്ള പോലെ ചെയ്യാമെന്ന് കരുതുന്നു. അഴിമതിക്ക് കാരണമാകുന്നത് നഗരസഭയുടെ ഇത്തരം നിലപാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫിഷറീസ് ഡിസ്പെന്‍സറി കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ ഷീറ്റ് പറന്നു പോയതിനാല്‍ മഴ വെള്ളം നിലത്ത് കെട്ടിക്കിടക്കുകയാണ് ലീഗ് കൗണ്‍സിലര്‍ വി.പി മുഹമ്മദ് റാഫി കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. മുകച്ചേരി ഭാഗത്തെ പോര്‍ട്ട് ഓഫിസ് കെട്ടിടം പൊളിച്ചു മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. കടല്‍ഭിത്തി താഴ്ന്നു പോയ ഇടങ്ങളില്‍ ഭിത്തി നിര്‍മിക്കുന്നതിന് നടപടിയെടുക്കണം. തുടങ്ങിയ ആവശ്യങ്ങളും മുഹമ്മദ് റാഫി ഉന്നയിച്ചു. മാര്‍ക്കറ്റ് റോഡിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്ന് മാലിന്യം ഓടയിലേക്ക് തള്ളുന്നതായി മുസ്ലിംലീഗിലെ പി.കെ ജലാല്‍ ചൂണ്ടിക്കാട്ടി. വിഷയം പരിശോധിച്ച് ഹോട്ടല്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കിയതായി ചെയര്മാന് കെ ശ്രീധരന് മറുപടി പറഞ്ഞു. വൈസ് ചെയര്മാന് കെ.പി ബിന്ദു, ഇ അരവിന്ദാക്ഷന്, പി ഗിരീഷന്, എം.ബിജു, വ്യാസന് പുതിയ പുരയില്‍, എ പ്രേമാകുമാരി, പി അശോകന് ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ
Kerala
• 9 minutes ago
യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം
uae
• 24 minutes ago
ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 42 minutes ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• 42 minutes ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• an hour ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന് മകളെ കൊന്നു
Kerala
• an hour ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• an hour ago
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്ക്കായി തിരച്ചിൽ
Kerala
• an hour ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
Kerala
• an hour ago
അബൂദബിയിലെ എയര്‍ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍
uae
• 2 hours ago
മതംമാറിയതിന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു
Kerala
• 2 hours ago
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്
Kerala
• 3 hours ago
കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
Kerala
• 3 hours ago
എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച് ഡി.ഇ.ഒ റിപ്പോർട്ട്
Kerala
• 3 hours ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 11 hours ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 12 hours ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 12 hours ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 12 hours ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്
International
• 3 hours ago
വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി
Kerala
• 3 hours ago
ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 11 hours ago