HOME
DETAILS

ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് മരണം: സ്ഥലയുടമയും ക്വാറി നടത്തിപ്പുകാരും ഒളിവില്‍: നാലുപേര്‍ക്കെതിരേ കേസെടുത്തു

  
backup
June 18, 2019 | 1:49 PM

kerala-landslide-calicut-cheruvadi-two-died-case-charged

മുക്കം: രണ്ടു തൊഴിലാളികളുടെ ദാരുണാന്ത്യത്തിന് കാരണമായ ചെങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ. കോഴിക്കോട് -മലപ്പുറം ജില്ലാ അതിര്‍ത്തിയായ കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം. കാരശ്ശേരി പഞ്ചായത്ത് അനധികൃത ക്വാറികള്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആറു മാസം മുന്‍പ് കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയില്‍ സംഭവം നടന്ന ക്വാറി പ്രവര്‍ത്തിക്കുന്നത് അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കുകയും ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെപ്പിക്കുകയും ചെയ്തു.

എന്നാല്‍ വാഴ കൃഷി ചെയ്യാന്‍ നിലമൊരുക്കുകയാണെന്ന് പറഞ്ഞ് ക്വാറി ഉടമ ഖനന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയായിരുന്നു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. സ്ഥലമുടമ അബ്ദുസലാം, ക്വാറി നടത്തിപ്പുകാരായ ബഷീര്‍, അബൂബക്കര്‍ എന്നിവര്‍ക്കെതിരെയാണ് ഐ.പി.സി 304 ജാമ്യമില്ലാ വകുപ്പ് പ്രകാരം നരഹത്യക്ക് കേസെടുത്തത്. ഇവര്‍ ഒളിവിലാണ്. ഇതില്‍ സ്ഥലം ഉടമയായ അബ്ദുസലാം കൊടിയത്തൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പറും സി.പി.എം നേതാവുമായ ടി.പി.സി മുഹമ്മദിന്റെ സഹോദരനാണ്.


പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ആരംഭിച്ചു. യാതൊരു സുരക്ഷയില്ലാതെ മണ്ണെടുത്തതാണ് രണ്ടു തൊഴിലാളികളുടെ മരണത്തില്‍ കലാശിച്ചത്. തൊഴിലാളികള്‍ യന്ത്രമുപയോഗിച്ച് കല്ല് ചെത്തുന്നതിന് സമീപത്തായി വന്‍ തോതില്‍ മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായത്. കല്ലു ചെത്തുന്നതിനിടെ ഉണ്ടായ പ്രകമ്പനം മൂലം കല്ലും മണ്ണും അടങ്ങിയ മിശ്രിതം തൊഴിലാളികളുടെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മിക്ക ക്വാറികളും തൊഴിലാളികളുടെ സുരക്ഷയോ പ്രകൃതിക്ക് ഏല്‍ക്കുന്ന ആഘാതമോ പരിഗണിക്കാറില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഖനന മേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷക്ക് കാര്യമായ പരിഗണന നല്‍കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാനും ഇടയാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട് നിർമ്മാണത്തിന് മണ്ണ് മാറ്റിയിട്ടു; 'അനധികൃത ഖനനം' നടത്തിയെന്ന് പറഞ്ഞ് വയോധിക ദമ്പതികൾക്ക് ജിയോളജി വകുപ്പിന്റെ പിഴ

Kerala
  •  12 minutes ago
No Image

"രാമക്ഷേത്രത്തെ പിന്തുണച്ചിരുന്നെങ്കിൽ കോൺഗ്രസിനും വോട്ട് ചെയ്യുമായിരുന്നു"; ആർഎസ്എസ് തലവൻ

National
  •  16 minutes ago
No Image

'അവൻ ഏറ്റവും കഴിവുള്ളവനാണ്, അവനെ നേരിടാൻ പ്രയാസം'; ഐ.പി.എല്ലിൽ തന്നെ ഏറ്റവും വെല്ലുവിളിച്ച ബൗളർ ഇന്ത്യൻ സൂപ്പർ താരമാണെന്ന് ഹാഷിം അംല

Cricket
  •  26 minutes ago
No Image

വെറുമൊരു തിരിച്ചറിയൽ കാർഡല്ല; അറിഞ്ഞിരിക്കാം എമിറേറ്റ്സ് ഐഡിയുടെ ഈ 7 പ്രയോജനങ്ങൾ

uae
  •  39 minutes ago
No Image

ഡൽഹി നഗരം വീണ്ടും വിഷവായുവിന്റെ പിടിയിൽ: വായു ഗുണനിലവാര സൂചിക 400-ന് അടുത്ത്; ഒരു വർഷം മരിക്കുന്നത് 12,000 പേരെന്ന് റിപ്പോർട്ട്

National
  •  43 minutes ago
No Image

പവർ ബാങ്ക് മാത്രമല്ല, ഇതും ഉപയോ​ഗിക്കാനാകില്ല; ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി വിമാനകമ്പനികൾ

uae
  •  an hour ago
No Image

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ 2 ദേശീയ കയാക്കിംഗ് താരങ്ങൾക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ള അന്തരിച്ചു

Kerala
  •  an hour ago
No Image

ജപ്പാന്‍ തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

International
  •  2 hours ago
No Image

കാലാവസ്ഥ മെച്ചപ്പെട്ടു; കുവൈത്ത് വിമാനത്താവളത്തിൽ സർവിസുകൾ സാധാരണ നിലയിൽ

Kuwait
  •  2 hours ago