കളിച്ചിട്ടും ബ്രസീലിന് നിര്‍ഭാഗ്യം; വെനസ്വെലയോട് സമനിലയില്‍ കുരുങ്ങി
സാവൊപോളൊ: മല്‍സരത്തിലുടനീളം മികച്ച കളി പുറത്തെടുത്തിട്ടും ഗോളടിച്ചിട്ടും വിജയിക്കാനാവാതെ നിര്‍ഭാഗ്യവുമായി ബ്രസീല്‍. കോപ അമേരിക്കയില്‍ ഇന്നു പുലര്‍ച്ചെ വെനസ്വെലയുമായുള്ള ബ്രസീലിന്റെ മല്‍സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. രണ്ടുതവണ ബ്രസീല്‍ വെനസ്വെലയുടെ വലചലിപ്പിച്ചെങ്കിലും വാര്‍ തീരുമാനത്തിലൂടെ റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. ജീസസും കൗട്ടീഞ്ഞോയുമാണ് ഷോട്ടുകളുതിര്‍ത്തത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗബ്രിയേല്‍ ജീസസ് ആണ് വലകുലുക്കിയത്. എന്നാല്‍ റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. അവസാനസമയത്തായിരുന്നു കൗട്ടീഞ്ഞോയുടെ 'ഗോള്‍' പിറന്നത്. ക്ലോസ് റേഞ്ചിലൂടെ കൗട്ടീഞ്ഞോ വല ചലിപ്പിച്ചെങ്കിലും വാറില്‍ വിധി വെനസ്വേലയ്‌ക്കൊപ്പം നിന്നു. ബോള്‍ പൊസെഷനിലും ഷോട്ടുകളിലുമെല്ലാം വെനസ്വേലയേക്കാള്‍ എത്രയോ മുന്നിലായിരുന്നു ബ്രസീല്‍. 19 ഷോട്ടുകളാണ് അവര്‍ അടിച്ചത്. എന്നാല്‍ ഒന്നും ലക്ഷ്യം കണ്ടില്ല. 69 ശതമാനം ബോള്‍ പൊസഷനുമുണ്ടായിരുന്നു ബ്രസീലിന്.
ഇതോടെ രണ്ടുമല്‍സരങ്ങളില്‍ നിന്ന് ഒരുജയവും ഒരു സമനിലയുമായി ഗ്രൂപ്പ് എ യില്‍ പെറുവിനൊപ്പം ബ്രസീല്‍ നാലു പോയന്റുമായി ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളിന് ബ്രസീല്‍ തകര്‍ത്തിരുന്നു.
#CA2019Telemundo ¡Otro gol anulado a Brasil por el VAR! el gol de @Phil_Coutinho en invalidado por un "fuera de lugar" pic.twitter.com/qY8qrFoRqT
— Telemundo Deportes (@TelemundoSports) June 19, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."