മെഡിക്കല്‍ പി.ജി ഫീസ് വര്‍ധന: സര്‍ക്കാരിനെതിരേ എ.ഐ.എസ്.എഫും
തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫീസ് വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫും സമരരംഗത്ത്. മെഡിക്കല്‍ പി.ജി സീറ്റുകളിലെ ഫീസ് നിരക്ക് കുത്തനെ കൂട്ടിയതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ച്, മുഖ്യമന്ത്രിയെയും,ആരോഗ്യ മന്ത്രിയെയും വഴി തടയല്‍ ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്താനാണ് എ.ഐ.എസ്.എഫ് സംസ്ഥാന സമിതി തീരുമാനിച്ചത്.
മെഡിക്കല്‍ പി.ജികളിലേക്കുള്ള ഫീസ് രണ്ടിരട്ടിയോളം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ സമരം നേരത്തെ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
ഫീസ് വര്‍ധന എല്‍.ഡി.എഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സമിതി യോഗം വിലയിരുത്തി. മെറിറ്റ് സീറ്റില്‍ ഫീസ് സംരക്ഷിക്കുക എന്നതായിരുന്നു മുന്നണിയുടെ നയം.
എന്നാല്‍ അത് ലംഘിക്കപ്പെട്ടു. ഫീസ് വര്‍ധന സ്വാശ്രയമേഖലയില്‍ പകല്‍ക്കൊള്ളയ്ക്ക് ഇടയാക്കും. ഫീസ് കൂട്ടും മുന്‍പ് കൂടിയാലോചന നടത്തിയില്ലെന്നും തീരുമാനമെടുക്കും മുന്‍പ് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ചചെയ്യണമായിരുന്നുവെന്നും യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."