കിഡ്‌നി രോഗിയായ മദ്‌റസാ അധ്യാപകന്‍ സഹായം തേടുന്നു
തുവ്വൂര്‍: കിഡ്‌നി രോഗിയായ മദ്‌റസാ അധ്യാപകന്‍ സഹായം തേടുന്നു. നിലമ്പൂര്‍ താലൂക്കിലെ തുവ്വൂര്‍ ഗ്രാമപഞ്ചായത്തില്‍ തേക്കുന്ന മഹലില്‍ ഐലാശ്ശേരി താമസിക്കുന്ന ആനപ്പട്ടത്ത് മുഹമ്മദ് അബ്ദുറഹ്മാന്‍ എന്ന വാപ്പു മുസ്‌ലിിയാര്‍ (43) ആണ് സുമനസുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നത്.
കുടുംബത്തിലെ ഏക ആശ്രയമായ അദ്ദേഹം ഇപ്പോള്‍ രണ്ടു കിഡ്‌നികളും തകരാറിലായി ചികിത്സ തുടരുകയാണ്. ജീവന്‍ നിലനിര്‍ത്തുന്നതിനായി ഇതിനകം തന്നെ കുടുംബം വന്‍തുക മുടക്കി. ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. വൃക്ക മാറ്റിവെക്കലാണ് ഏക മാര്‍ഗമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വൃക്ക മാറ്റി വെക്കാനുള്ള തയ്യാറെടുപ്പിലാണിവര്‍. വാപ്പു മുസ്‌ലിയാരുടെ ഭാര്യ കിഡ്‌നി നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. എങ്കിലും മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഭീമമായ തുക ആവശ്യമാണ്.
മൂന്നു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം വളരെ ദയനീയമായ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. സുമനസുകളുടെ സഹായം അല്ലാതെ ഈ കുടുംബത്തിന് മറ്റു പ്രതീക്ഷകളില്ല. ചികിത്സാസഹായത്തിനായി മഹല്ല് ഖാസി പി.സൈതാലി മുസ്‌ലിയാര്‍ മുഖ്യ രക്ഷാധികാരിയും കാളികാവ് ബ്ലോക്ക് പ്രസിഡണ്ട് പി ഖാലിദ് മാസ്റ്റര്‍, തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തെറ്റത്ത് ബാലന്‍, കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു എന്നിവര്‍ രക്ഷാധികാരികളുമായി സഹായ സമിതിക്ക് രൂപം നല്‍കി. മന്‍സൂര്‍ അലി ദാരിമി കണ്‍വീനറും മുഹമ്മദ് ഇബ്രാഹിം ചെയര്‍മാനുമാണ്.
കേരള ഗ്രാമീണ ബാങ്ക് തുവ്വൂര്‍ ശാഖയിലാണ് ജോയിന്‍ അക്കൗണ്ട്തുറന്നത്. AC.NO: 40204101076204., IFSC: KLGB0040204
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."