പള്ളി തര്‍ക്കം: സംസ്‌ക്കാര ചടങ്ങുകളെയും ബാധിക്കുന്നു
കായംകുളം: ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുള്ള കട്ടച്ചിറ പള്ളിയില്‍ മൃതദ്ദേഹം സംസ്‌കകരിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം. കട്ടച്ചിറ ആനി ഭവനില്‍ സാറാമ്മകൊച്ചു കുട്ടി (88) യുടെ മൃതദ്ദേഹംസംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടാണ് യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.
ഇന്നലെ ഉച്ചക്ക് രണ്ടിന് കട്ടച്ചിറ സംസ്‌കരിക്കാനാണ് തീരുമാനിച്ചത്. ഇവിടെ അടുത്തിടെ ഉണ്ടായ സുപ്രീം കോടതിവിധിയുമായി ബന്ധപ്പെട്ട് തര്‍ക്കം നിലവില്‍ ഉള്ളതാണ് പള്ളിയുടെ ഉടമസ്ഥാവകാശം സുപ്രീം കോടതി വിധിയനുസരിച്ച് തങ്ങള്‍ക്കാണെന്നും പള്ളി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം വൈദീകരും വിശ്വാസികളും ശനിയാഴ്ച രാവിലെ എത്തിയത് സംഘര്‍ഷാവസ്ഥ ഉണ്ടായത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പള്ളിയുടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ സാഹചര്യം നിലനില്‍ക്കവെയായിരുന്നു സാറാമ്മ കൊച്ചു കുട്ടിയുടെ മരണം. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്‌കാര ചടങ്ങ് നടത്താനിരിക്കെ ഓര്‍ത്തഡോക്‌സ് വിഭാഗം തര്‍ക്കവുമായി റവന്യു അധികാരികളുമായി ബന്ധപ്പെട്ടു. ഓര്‍ത്തഡോകസ് വിഭാഗം വികാരിക്കു മാത്രമേ പള്ളിയില്‍ സംസകാര ശുശ്രൂഷ തടത്താന്‍ പറ്റു എന്ന നിലപാടിനെ തുടര്‍ന്ന് തര്‍ക്കം നീണ്ടു. ഉച്ചക്കു് 12 മണിയോടെ വന്‍ പൊലിസ് സംഘം പള്ളിക്കു സമീപവും കെ.പി റോഡില്‍ മൂന്നാം കുറ്റി ജങ്ഷനിലും നിലയുറപ്പിച്ചതോടെ മൃതദ്ദേഹവുമായി വരുന്നവരെ പൊലിസ് തടയുവാന്‍ തയ്യാറെടുത്തിരുന്നു. ഇതിനിടെയാക്കോബായ വിഭാഗം ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് മൃതദ്ദേഹം വിലാപയാത്രയായി പള്ളിക്കു മുന്‍പിലെത്തിച്ച് ശുശ്രൂഷകള്‍ക്കു ശേഷം അടുത്ത ബന്ധുക്കള്‍ മാത്രം സെമിത്തേരിയില്‍ പ്രവേശിച്ച് സംസ്‌കാരം നടത്താന്‍ തീരുമാനമായി. ഇതനുസരിച്ച് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം
വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം വിലാപയാത്രയായി പള്ളിയുടെ മുന്‍പിലെ കുരിശടിയിലെത്തിച്ചു. ഫാ. റോയി ജോര്‍ജ്ജിന്റെ കാര്‍മികത്വത്തില്‍ ശുശ്രൂഷക്കു ശേഷം
അടുത്ത ബന്ധുക്കളായ 25 ഓളം പേര്‍ മൃതദ്ദേഹം സെമിത്തേരിയിലെത്തിച്ച് സംസ്‌കകരിച്ചു. മറ്റു വൈദികരെയും മറ്റും പൊലിസ് തടഞ്ഞിരുന്നു. റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ചില പൊലിസ് ഉദ്യേഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."