ഒരു ഡസന്‍ എം.എല്‍.എമാര്‍ നിയമ നടപടിക്ക് വിധേയരാകും: എ. വിജയരാഘവന്‍
മലപ്പുറം: എം.എല്‍.എമാരുടെ അറസ്റ്റ് എം.സി ഖമറുദ്ദീനില്‍ ഒതുങ്ങുന്നതല്ലെന്നും പല കേസുകളിലായി അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഒരു ഡസണ്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമനടപടിക്ക് വിധേയരാകുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. കേസുകള്‍ രാഷ്ട്രീയപ്രേരിതമല്ല. അവധാനപൂര്‍വമായ അന്വേഷണം നടത്തുന്നതുകൊണ്ടാണ് നടപടികള്‍ വൈകുന്നത്. കോണ്‍ഗ്രസിന് ലീഗിനെ ഭയമാണെന്നാണ് ഈ കേസില്‍ ലീഗ് നിലപാടിനെ ന്യായീകരിക്കുന്നതിലൂടെ ബോധ്യപ്പെടുന്നത്. മുസ്‌ലിം ലീഗ് ചലിക്കുന്ന ദിശയുടെ പിന്നില്‍ നടക്കുന്നവരായി കോണ്‍ഗ്രസ് മാറി.വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് അപകടകരമായ സഖ്യമാണ് ഉണ്ടാക്കിയത്. യു.ഡി.എഫ് കണ്‍വീനര്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ സന്ദര്‍ശിച്ചത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മലപ്പുറം ജില്ലയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് സി.പി.എം ഗ്രാമപഞ്ചായത്ത് ഭരിക്കുന്നതിലെ നിലപാട് സംബന്ധിച്ച ചോദ്യത്തോട് വിജയരാഘവന്‍ പ്രതികരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."