HOME
DETAILS

മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ആറര മണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചു

  
backup
November 10 2020 | 01:11 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%9f%e0%b4%bf-%e0%b4%9c%e0%b4%b2%e0%b5%80%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b4%b8%e0%b5%8d

 


സ്വന്തം ലേഖിക
കൊച്ചി: മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ആറരമണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചു. യു.എ.ഇ കോണ്‍സുലേറ്റ് വഴി കൊണ്ടുവന്ന മതഗ്രന്ഥങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ച് ഏറ്റുവാങ്ങിയതിനാണ് മന്ത്രിയെ കസ്റ്റംസ് വിളിച്ചുവരുത്തി ചോദ്യംചെയ്തത്.
ഔദ്യോഗിക വാഹനത്തില്‍ രാവിലെ 11.45ന് എറണാകുളത്തെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിലെത്തിയ മന്ത്രിയെ ഉച്ചയ്ക്ക് 12ഓടെയാണ് ചോദ്യംചെയ്ത് തുടങ്ങിയത്.
കോണ്‍സുലേറ്റിലെത്തിയ മതഗ്രന്ഥം മന്ത്രിയുടെ കീഴിലുള്ള സി- ആപ്റ്റിന്റെ വാഹനത്തിലാണ് വിതരണംചെയ്തതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
എന്നാല്‍, കോണ്‍സുലേറ്റില്‍ നിന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് മതഗ്രന്ഥം ഏറ്റുവാങ്ങി വിതരണംചെയ്തതെന്ന നിലപാടില്‍ മന്ത്രി ഉറച്ചുനിന്നതായാണ് സൂചന. എത്തിയ മതഗ്രന്ഥങ്ങളുടെ അളവും തൂക്കവും സംബന്ധിച്ച സംശയങ്ങളും മന്ത്രിയില്‍ നിന്ന് അന്വേഷണസംഘം ചോദിച്ചറിഞ്ഞതായാണ് വിവരം.ഈന്തപ്പഴ വിതരണം, കോണ്‍സുലേറ്റുമായുള്ള ബന്ധം, സ്വപ്ന സുരേഷുമായി നടത്തിയ ഫോണ്‍വിളികള്‍ തുടങ്ങിയ വിഷയങ്ങളിലും കസ്റ്റംസ് ചോദ്യങ്ങള്‍ തയാറാക്കിയിരുന്നു. വൈകിട്ട് 6.30ഓടെയാണ് ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി മന്ത്രി പുറത്തിറങ്ങിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും എന്‍.ഐ.എയും നേരത്തെ മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.

മുറുകാത്ത കുരുക്കുമുറുക്കി
സമയം കളയേണ്ടെന്ന് മന്ത്രി
കൊച്ചി: കസ്റ്റംസിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി പുറത്തിറങ്ങുന്നതിന് മുന്‍പുതന്നെ മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റും പുറത്തുവന്നു. മുറുകാത്ത കുരുക്കുമുറുക്കി വെറുതെ സമയം കളയേണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തി കസ്റ്റംസ് മൊഴിയെടുക്കാന്‍ വിളിച്ചതുകൊണ്ടാണ് ഔദ്യോഗിക വാഹനത്തില്‍ മൊഴി നല്‍കാനെത്തിയത്. എന്‍.ഐ.എയും ഇ.ഡിയും രഹസ്യമായി വിളിച്ചതുകൊണ്ടാണ് നേരത്തെ രഹസ്യമായി പോയത്. ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസിരുന്ന് അന്വേഷിച്ചാലും തനിക്കെതിരേ സ്വര്‍ണക്കടത്തിലോ ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിന്റെ പേരിലോ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാന്‍ കഴിയില്ല. സത്യം ജയിക്കുമെന്ന ഉറപ്പാണ് തന്നെപ്പോലുള്ള സാധാരണക്കാരായ പൊതുപ്രവര്‍ത്തകരുടെ ആത്മബലം. തന്റെ കഴുത്തില്‍ കുരുക്കുമുറുക്കുന്നവര്‍ കുഴയുകയോ കയര്‍ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല. തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തില്‍ നിന്നുള്ള മനോധൈര്യമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുമാപ്പപേക്ഷകർക്ക് അനുകൂലമായ നടപടികളെടുത്ത് അധികൃതർ

uae
  •  3 months ago
No Image

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ വീണ്ടും തുറന്നു

uae
  •  3 months ago
No Image

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

uae
  •  3 months ago
No Image

ഹദ്ദാദ്: ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വികസിപ്പിക്കാനൊരുങ്ങി ദുബൈ പൊലിസ്

uae
  •  3 months ago
No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  3 months ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  3 months ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  3 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago