HOME
DETAILS

ഒരേ ആവശ്യത്തിന് അപേക്ഷ നല്‍കി; സമര്‍പ്പിക്കാനാവശ്യപ്പെട്ടത് വ്യത്യസ്ത രേഖകള്‍

  
backup
July 27, 2016 | 5:42 PM

%e0%b4%92%e0%b4%b0%e0%b5%87-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8

കൊപ്പം: ഈ വര്‍ഷം പത്താം തരം പരീക്ഷ എഴുതാനുള്ള മൂന്ന് കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റിലെ തെറ്റു തിരുത്താന്‍ മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഹാജരാക്കാന്‍ പറഞ്ഞ രേഖകളുടെ പേര് കേട്ട പൊതു പ്രവര്‍ത്തകന്‍ ഞെട്ടി, മൂന്ന്സ്ഥലങ്ങളിലും വ്യത്യസ്ത രേഖകളാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്.
സ്‌കൂള്‍ രേഖയിലുള്ളത് പോലെ കുട്ടിയുടെ പേരും പിതാവിന്റെ പേരും ചേര്‍ക്കലായിരുന്നു മൂന്ന് അപേക്ഷയിലേയും ആവശ്യം. മൂന്ന് അപേക്ഷയുടേയും കൂടെ വ്യത്യസ്ഥ രേഖകളാണ് സമര്‍പ്പിക്കേണ്ടി വന്നത്.
മലപ്പുറം ജില്ലയിലെ  ഒരു നഗരസഭയിലും പാലക്കാട് ജില്ലയിലെ രണ്ട് ഗ്രാമ പഞ്ചായത്തുകളിലും മേല്‍ ആവശ്യവുമായി ചെന്ന മുസ്ലിം യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം സെക്രട്ടറി ഇസ്മയില്‍ വിളയൂരിനാണ് ഈ അനുഭവമുണ്ടായത്.
ഒന്നാമത്തെ കുട്ടിയുടെ അപേക്ഷയുടെ കൂടെ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച അപേക്ഷയും സ്‌കൂള്‍ രേഖയുടെ ഒറിജിനല്‍, നിലവിലുള്ള ജനന സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഒഫിസര്‍ നല്‍കിയ വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ തിരിച്ചറിയല്‍ രേഖ എന്നിവയാണ് സമര്‍പ്പിച്ചത്.
എന്നാല്‍ മറ്റൊരു തദ്ധേശ സ്ഥാപനത്തില്‍ ആവശ്യപ്പെട്ടത് ഈ രേഖകളോടുകൂടെ , മാതാപിതാക്കള്‍ രണ്ട് വ്യത്യസ്ഥ ഗസറ്റഡ് ഒഫിസര്‍മാരുടെ മുന്നില്‍ വെച്ച് ഒപ്പ് വെച്ച്, ആ ഒപ്പുകള്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്ന രണ്ട് സത്യവാങ്ങ്മൂലം കൂടി സമര്‍പ്പിക്കാനാണ്. എന്നാല്‍ മൂന്നാമത്തെ കുട്ടിയുടെ കാര്യത്തിന് വേണ്ടി ഗസറ്റഡ് ഒഫിസര്‍ സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്ങ്മൂലം വേണ്ടി വന്നില്ല. പകരം, 100 രൂപയുടെ മുദ്ര പേപ്പറില്‍ നിശ്ചിത മാതൃകയിലുള്ള സത്യവാങ്ങ് മൂലം മാതാപിതാക്കള്‍ സംയുക്തമായി ഒപ്പു വെച്ച് നല്‍കാന്‍ ആവശ്യപ്പെടുകയും പുറമെ ആ മാതാപിതാക്കളുടെ മറ്റു കുട്ടികളുടെ ജനന ക്രമവും സമര്‍പ്പിക്കേണ്ടി വന്നു. ഈ വിഷയത്തില്‍ സമര്‍പ്പിക്കേണ്ട രേഖകളിലെ വ്യത്യസ്തതയിലെ സംശയം ഓരോ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരോട് പങ്ക് വെച്ചെങ്കിലും തങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശം ഇങ്ങനെയായിരുന്നുവെന്നായിരുന്നു മറുപടി.
സാധാരണക്കാര്‍ നിരവധി ആവശ്യങ്ങള്‍ക്ക് കയറിയിറങ്ങുന്ന ഇത്തരം സ്ഥാപനങ്ങളില്‍ പാലിക്കേണ്ട നടപടികള്‍ ഫ്‌ലക്‌സ് ബോര്‍ഡുകളിലും മറ്റും ചുമരുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും അതേ പോലെയല്ല പലപ്പോഴും കാര്യങ്ങള്‍ നടക്കുന്നത്. സ്ഥിരമായി ഇത്തരം ഏര്‍പാടുകള്‍ കൊണ്ട് നടക്കുന്ന പൊതു പ്രവര്‍ത്തകരെ തന്നെ ഈ കോലത്തില്‍ വട്ടം കറക്കുമ്പോള്‍ സാധാരണക്കാരുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  2 months ago
No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  2 months ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  2 months ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി

Kuwait
  •  2 months ago
No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  2 months ago
No Image

എല്ലാ ജോലിയും ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥ; ജോലിഭാരം താങ്ങാനാവുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍ 

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  2 months ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  2 months ago
No Image

ഖത്തറിൽ കാർഷിക സീസണിന് തുടക്കം; ഉൽപാദനം വർധിക്കുമെന്ന പ്രതീക്ഷയിൽ ഫാമുകൾ

qatar
  •  2 months ago
No Image

ആഡംബര കാറിന് വേണ്ടിയുള്ള തർക്കം; അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു

crime
  •  2 months ago