HOME
DETAILS

കള്ളനോട്ടടിച്ച് വിതരണം ചെയ്ത സഹോദരങ്ങള്‍ പിടിയില്‍

  
backup
June 20 2019 | 18:06 PM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a

 


പിടിയിലായത് ആലപ്പുഴ സ്വദേശികള്‍
തൃശൂര്‍: കള്ളനോട്ട് അടിച്ച് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വിതരണം ചെയ്തിരുന്ന സഹോദരങ്ങള്‍ പിടിയില്‍. ആലപ്പുഴ വടുതല സ്വദേശികളും സഹോദരങ്ങളുമായ പള്ളിപ്പറമ്പില്‍ വീട്ടില്‍ ബെന്നി ബര്‍ണാഡ് (39), ജോണ്‍സണ്‍ ബര്‍ണാഡ്(31)എന്നിവരാണ് പിടിയിലായത്. ജില്ലയില്‍ വിവിധയിടങ്ങളില്‍ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ള നോട്ടുകള്‍ കണ്ടെത്തിയ സംഭവം അന്വേഷിച്ചപ്പോഴാണ് പ്രതികള്‍ കുടുങ്ങിയത്. 1,21,000 രൂപയുടെ കള്ളനോട്ടും വിദേശ നിര്‍മിത പ്രിന്ററും അനുബന്ധ ഉപകരണങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തു.


ശക്തന്‍ സ്റ്റാന്‍ഡില്‍വച്ച് 18,000 രൂപയുടെ കള്ളനോട്ട് ഉള്‍പ്പെടെ ബെന്നി ബര്‍ണാഡാണ് ആദ്യം പിടിയിലായത്. ചോദ്യം ചെയ്യലില്‍ സ്വന്തം സഹോദരനാണ് കള്ളനോട്ട് അടിക്കുന്നതെന്നും താന്‍ വിതരണക്കാരനാണെന്നും പ്രതി സമ്മതിക്കുകയായിരുന്നു. ഇവരുടെ ആലപ്പുഴ വടുതലയിലെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് നോട്ടടിക്കാനുപയോഗിച്ച പ്രിന്റര്‍ ഉള്‍പ്പെടെയുള്ളവ പിടികൂടിയത്. വിതരണത്തിനായി തയ്യാറാക്കി വച്ചിരുന്ന പണവും കണ്ടെടുത്തു. കൊലപാതക കേസിലെ പ്രതികൂടിയാണ് അറസ്റ്റിലായ ബെന്നി ബര്‍ണാഡ്. ജോണ്‍സണ്‍ ഓട്ടോ ഡ്രൈവറാണ്. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോയിരുന്ന ഇയാള്‍ക്ക് നാട്ടില്‍ നല്ല പ്രതിച്ഛായ ആണുള്ളതെന്ന് പൊലിസ് പറഞ്ഞു. എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകളാണ് ഇവര്‍ വിതരണം ചെയ്തിട്ടുള്ളത്. ഇവരില്‍ നിന്ന് കള്ളനോട്ടുകള്‍ വാങ്ങിയവരെപ്പറ്റിയും പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago