കുടുംബ വഴക്ക്; ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ചശേഷം മരിച്ചെന്നു കരുതി ഭര്‍ത്താവ് തൂങ്ങി മരിച്ചു
കരുളായി: മൂത്തേടം വെള്ളാരമുണ്ടയില്‍ കണ്ണന്‍ചിറ വീട്ടില്‍ ബിനോയ് എന്ന തോമസ് കുട്ടി(46)നെ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ ശുചിമുറിയോട് ചേര്‍ന്ന് ഭാര്യ ശോബിയെ വെട്ടേറ്റ് നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ബിനോയ് സമീപത്തെ റബര്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബിനോയ് മരിച്ചു. ശോഭിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുടുംബ വഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് പറയുന്നത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കായതിനെ തുടര്‍ന്ന് ബിനോയിയുടെ വെട്ടേറ്റ് പരുക്കേറ്റ ശോബി ബോധരഹിതയാവുകയായിരുന്നു.
ഭാര്യ എഴുന്നേല്‍ക്കുന്നില്ലെന്ന് കണ്ടതോടെ മരിച്ചുവെന്ന് ഉറപ്പിച്ച ബിനോയ് സമീപത്തെ റബ്ബര്‍ മരത്തില്‍ തൂങ്ങിയെന്നുമാണ് പൊലിസ് പറയുന്നത്. അതേ സമയം ശോബിക്ക് ബോധം തിരിച്ച് വന്ന ശേഷം പൊലിസ് മൊഴിയെടുക്കും. അതിന്് ശേഷമെ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുകയൊള്ളൂവെന്ന് എടക്കര സി.ഐ മനോജ് പറയട്ട പറഞ്ഞു. അതേ സമയം ബിനോയിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ട നടപടിക്ക് ശേഷം സംസ്ക്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."