HOME
DETAILS

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് എന്ന വെല്ലുവിളി

  
backup
November 10 2020 | 23:11 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86


കൊവിഡ് മൂലം നീട്ടിവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 8, 10, 14 തിയതികളിലായി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ആറിനാണ്. തിയതി പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരികയും ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ വോട്ടിങ് സമയം ഒരു മണിക്കൂര്‍ അധികം ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. രാവിലെ ഏഴിന് തുടങ്ങുന്ന തെരഞ്ഞെടുപ്പ് സാധാരണഗതിയില്‍ വൈകിട്ട് അഞ്ചിനാണ് അവസാനിക്കേണ്ടത്. ഒരു മണിക്കുര്‍ കൂടി നീളുമ്പോള്‍ ആറ് മണിക്കായിരിക്കും തെരഞ്ഞെടുപ്പ് അവസാനിക്കുക.


കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള തെരഞ്ഞെടുപ്പാകുമ്പോള്‍ സാധാരണനിലയിലുള്ള സമയം പോരാതെവരുമെന്നത് സ്വാഭാവികം. ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നതിനുശേഷം ആദ്യമായാണ് മൂന്നുഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്നത്. 2.7 കോടി വോട്ടര്‍മാര്‍ 1,199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഭരണാധികാരികളെ ഈ കൊവിഡ് കാലത്ത് തെരഞ്ഞെടുക്കുന്നുവെന്നത് സര്‍ക്കാരിനെ സംബന്ധിച്ചും ആരോഗ്യവകുപ്പിനെ സംബന്ധിച്ചും കനത്ത വെല്ലുവിളി തന്നെയാണ്. ജില്ലാ പഞ്ചായത്തുകള്‍ക്ക് പുറമെ ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റി, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു ഉത്സവംപോലെ ആഘോഷിക്കുമെന്നതില്‍ സംശയമില്ല. ഇപ്പോള്‍ നടക്കുന്ന സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം തെരഞ്ഞെടുപ്പുരംഗം ചൂടുപിടിക്കുമ്പോള്‍ തെരുവിലേക്കിറങ്ങും.


പോളിങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്ത 60 വയസിന് മുകളിലുള്ളവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും കൊവിഡ് പോസിറ്റീവ് ആയവര്‍ക്കും തപാല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അതുകൊണ്ട് തീരില്ല ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നേരിടുന്ന വെല്ലുവിളികള്‍. 60 കഴിഞ്ഞവര്‍ പുറത്തിറങ്ങാന്‍ പാടില്ലെന്നാണ് നിലവിലെ പ്രോട്ടോക്കോള്‍. എന്നാല്‍, 60 കഴിഞ്ഞ വ്യക്തികള്‍ സ്ഥാനാര്‍ഥികളാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം വേണമെന്ന മുറവിളി ഉയരുക പതിവാണ്. എന്നാല്‍, രാഷ്ട്രീയത്തില്‍ റിട്ടയര്‍മെന്റ് ഇല്ലെന്നുപറഞ്ഞ് മൂന്നും നാലും തവണ മത്സരിച്ച വയോവൃദ്ധര്‍ മത്സരിക്കാനുള്ള കുപ്പായം തയ്പ്പിച്ച് തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുക പതിവാണ്. ഈ കൊവിഡ് കാലം അത്തരം സ്ഥാനമോഹികളെ നിയന്ത്രിക്കാന്‍ രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് കിട്ടിയ സുവര്‍ണാവസരവും കൂടിയാണ്. 60 കഴിഞ്ഞവര്‍ മത്സരിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞിട്ടില്ല. അങ്ങനെ പറയാന്‍ പറ്റുകയുമില്ല. പ്രായപൂര്‍ത്തി വോട്ടവകാശമുള്ള ഏതൊരു പൗരനും തദ്ദേശ സ്വയംഭരണ സ്ഥാപനം മുതല്‍ പാര്‍ലമെന്റിലേക്ക് വരെ മത്സരിക്കാനുള്ള അവകാശമുണ്ട്. അത് ഭരണഘടന നല്‍കിയ അവകാശവുമാണ്. ഈ ബലത്തിന്റെ അടിസ്ഥാനത്തില്‍ 60 കഴിഞ്ഞവര്‍ മത്സരിക്കുകയാണെങ്കില്‍ അത് വലിയ പ്രതിസന്ധിയായിരിക്കും തെരഞ്ഞെടുപ്പുവേളയില്‍ സൃഷ്ടിക്കുക. പ്രചാരണ ചൂടില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.


ഇപ്പോള്‍ പ്രചാരണരംഗം ചൂടുപിടിച്ചിട്ടില്ലെങ്കിലും നവംബര്‍ പകുതിയാകുന്നതോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ശക്തിപ്പെടും. ആളുകള്‍ തെരുവില്‍ നിറയും. വോട്ടിങ് സമയത്തെ നിയന്ത്രണംകൊണ്ട് മാത്രം കൊവിഡ് വ്യാപനം തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. ഇപ്പോള്‍തന്നെ അങ്ങാടികളിലും കടകളിലും അകലംപാലിക്കാതെയും സാനിറ്റൈസര്‍ ഉപയോഗിക്കാതെയുമാണ് ആളുകള്‍ ഇടപഴകിക്കൊണ്ടിരിക്കുന്നത്. കുഗ്രാമങ്ങളിലുള്ള വിനോദകേന്ദ്രങ്ങളില്‍ പോലും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. പല വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സാനിറ്റൈസറുകള്‍ അപ്രത്യക്ഷമായിരിക്കുന്നു. അകലം പാലിക്കുന്നുമില്ല. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ലോക്ക്ഡൗണ്‍ കാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന തിയതികളില്‍ മറ്റൊരു ലോക്ക്ഡൗണിന് കൂടി സംസ്ഥാനം വിധേയമാകേണ്ടിവരും. അതിനാല്‍ സാമൂഹികഅകലം പാലിച്ചും സാനിറ്റൈസര്‍ യഥാവിധി ഉപയോഗിച്ചും മാസ്‌ക് ധരിച്ചും വേണം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ നാം അഭിമുഖീകരിക്കേണ്ടത്.
കൊവിഡ് വെല്ലുവിളിയെ നേരിടുന്നതുപോലെ, കൊവിഡ് കാലത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെയും നാം വിജയകരമായി അഭിമുഖീകരിച്ചേ മതിയാകൂ. തെരഞ്ഞെടുപ്പുകള്‍ യഥാസമയം നടത്തേണ്ടത് അത്യാവശ്യമാണ്. അനിശ്ചിതമായി തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഈ തദ്ദേശ തെരഞ്ഞെടുപ്പിനെ വിജയകരമായി മറികടന്നതിന്റെ ആത്മവിശ്വാസവുമായിട്ടാകണം തൊട്ടുപിറകെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നാം അഭിമുഖീകരിക്കാന്‍. അതിനായി സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന കര്‍ശന ജാഗ്രത പുലര്‍ത്തിവേണം നാം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമാകേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago