HOME
DETAILS

പൊതു പാര്‍ക്കിംഗ് സേവനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ 'മൗഖിഫ്' ആപ്പ് പുറത്തിറക്കി ഷാര്‍ജ മുനിസിപ്പാലിറ്റി

  
February 25, 2025 | 4:11 PM

Sharjah Municipality launches Mowqif app to revolutionize public parking services

ഷാര്‍ജ: എമിറേറ്റിലെ പൊതു പാര്‍ക്കിംഗ് മാനേജ്‌മെന്റ് ലളിതമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത, വിപ്ലവകരമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ 'മൗഖിഫ്' ആപ്പ് ഷാര്‍ജ മുനിസിപ്പാലിറ്റി ഔദ്യോഗികമായി പുറത്തിറക്കി.

സേവന കാര്യക്ഷമത മെച്ചപ്പെടുത്തുക, ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കുക, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പാര്‍ക്കിംഗുമായി സംബന്ധിച്ച പ്രക്രിയകള്‍ കാര്യക്ഷമമാക്കുക എന്നിവയാണ് ഷാര്‍ജയില്‍ നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ പരിവര്‍ത്തന ശ്രമങ്ങളുടെ ഭാഗമായ ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

എല്ലാ സ്മാര്‍ട്ട് ഡിവൈസ് ആപ്പ് സ്റ്റോറുകളിലും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ഈ ആപ്പ് പൊതു പാര്‍ക്കിംഗ് കൈകാര്യം ചെയ്യുന്നതിനുള്ള സമഗ്രമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. പെര്‍മിറ്റുകള്‍ നേടുക, പാര്‍ക്കിംഗ് ഫീസ് അടയ്ക്കുക, പാര്‍ക്കിംഗ് ലഭ്യത പരിശോധിക്കുക, സബ്‌സ്‌ക്രിപ്ഷനുകള്‍ പുതുക്കുക എന്നിവയുള്‍പ്പെടെ വിവിധ പാര്‍ക്കിംഗ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണിലൂടെ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിയും.

ആപ്പിന്റെ സേവനങ്ങള്‍ 24/7 ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് സുഗമമായ അനുഭവം നല്‍കുകയും ഉപഭോക്തൃ യാത്ര ലളിതമാക്കുകയുമെന്ന എന്ന ഷാര്‍ജയുടെ വിശാലമായ ലക്ഷ്യത്തിന്റെ ഫലമായാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.  

ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ ഡിജിറ്റല്‍ പരിവര്‍ത്തന യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് 'മൗഖിഫ്' ആപ്പെന്ന് പബ്ലിക് പാര്‍ക്കിംഗ് മാനേജ്‌മെന്റ് ഡയറക്ടര്‍ ഹമീദ് അല്‍ ഖാഇദ് പറഞ്ഞു. 'പാര്‍ക്കിംഗുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഒരു ഏകീകൃത പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നതിലൂടെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പാര്‍ക്കിംഗ് ആക്‌സസ് ചെയ്യുന്നത് മുമ്പത്തേക്കാള്‍ എളുപ്പമാകും,' അല്‍ ഖാഇദ് പറഞ്ഞു. 

മൗക്ഇഫ് ആപ്പിന്റെ പ്രധാന സവിശേഷതകള്‍
തല്‍ക്ഷണ പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍: ഉപയോക്താക്കള്‍ക്ക് നേരിട്ടുള്ള ഇടപെടലുകളോ നീണ്ട കാത്തിരിപ്പോ ഇല്ലാതെ വേഗത്തില്‍ പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ നേടാന്‍ കഴിയും.

പാര്‍ക്കിംഗ് ഫീസ് അടയ്ക്കല്‍: ആപ്പിള്‍ പേ, സാംസങ് പേ, ഇലക്ട്രോണിക് വാലറ്റുകള്‍ തുടങ്ങിയ ജനപ്രിയ പേയ്‌മെന്റ് രീതികള്‍ ഉപയോഗിച്ച് പാര്‍ക്കിംഗിന് സുരക്ഷിതമായി പണമടയ്ക്കാം.

സീസണല്‍ സബ്‌സ്‌ക്രിപ്ഷന്‍ മാനേജ്‌മെന്റ് : സീസണല്‍ പാര്‍ക്കിംഗ് സബ്‌സ്‌ക്രിപ്ഷനുകള്‍ എളുപ്പത്തില്‍ നേടുകയും പുതുക്കുകയും ചെയ്യാം.

പാര്‍ക്കിംഗ് സ്ഥല ലഭ്യത: ഷാര്‍ജയിലെ വിവിധ സ്ഥലങ്ങളില്‍ ലഭ്യമായ പാര്‍ക്കിംഗ് സ്ഥലങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാം.

ലംഘന അന്വേഷണങ്ങളും പേയ്‌മെന്റുകളും : നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ആപ്പ് വഴി അതു പരിശോധിച്ച് ആപ്പ് വഴി തന്നെ പിഴ അടയ്ക്കാം.

നിലവിലുള്ള ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായി ഷാര്‍ജ മുനിസിപ്പാലിറ്റി 'മൗഖിഫ്' ആപ്പിലെ ഫീച്ചറുകള്‍ വികസിപ്പിക്കുന്നത് തുടരുകയാണ്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് മൗഖിഫ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എസ്.ഐ.ടി ചോദ്യം ചെയ്തത് ഡി.മണിയെ തന്നെയെന്ന് ആവര്‍ത്തിച്ച് വ്യവസായി 

Kerala
  •  2 days ago
No Image

പുന്നപ്രയിലെ വീട് കുത്തിത്തുറന്ന് സ്വർണം കവർന്ന കേസ്: കുപ്രസിദ്ധ മോഷ്ടാവ് നജുമുദ്ദീൻ പിടിയിൽ

Kerala
  •  2 days ago
No Image

43 മണിക്കൂർ നിർത്താതെ മെട്രോ; 40 ഇടങ്ങളിലായി 48 കരിമരുന്ന് പ്രദർശനങ്ങൾ; പുതുവത്സരം ആഘോഷമാക്കാൻ ഒരുങ്ങി ദുബൈ

uae
  •  2 days ago
No Image

വിവാഹാഭ്യർഥന നിരസിച്ചു; ഗുരുഗ്രാമിൽ നിശാക്ലബ് ജീവനക്കാരിക്ക് നേരെ വെടിയുതിർത്ത യുവാക്കൾ പിടിയിൽ

crime
  •  2 days ago
No Image

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും; വീഡിയോ പുറത്ത്

Kerala
  •  2 days ago
No Image

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം; കോടികളുടെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  2 days ago
No Image

പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി,പൊലിസ് പരിശോധന

Kerala
  •  2 days ago
No Image

രാഹുകാലം കഴിഞ്ഞേ ഓഫിസിലേക്കുള്ളൂവെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍; പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും കാത്തിരുന്നത് ഒരുമണിക്കൂറോളം

Kerala
  •  2 days ago
No Image

ഇസ്‌റാഈല്‍ തരിപ്പണമാക്കിയ അല്‍ ഷിഫ ആശുപത്രിയില്‍ ദൃഢനിശ്ചയത്തിന്റെ ഒരു അധ്യായം കൂടി രചിച്ച് ഗസ്സ;  ശേഷിപ്പുകളുടെ സാക്ഷി നിര്‍ത്തി 170 ഡോക്ടര്‍മാരുടെ ബിരുദദാന ചടങ്ങ്  

International
  •  2 days ago