HOME
DETAILS

ഇടുക്കി കൂട്ടാറ് ഓട്ടോ ഡ്രൈവർ മർദ്ദന കേസ്; കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി

  
February 25 2025 | 16:02 PM

Idukki Auto Driver Assault Case CI Shameer Khan Transferred

ഇടുക്കി: കൂട്ടാറിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ കമ്പംമെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ (സിഐ) ഷമീർ ഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബർ സ്റ്റേഷനിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.

പുതുവത്സരത്തലേന്നാണ് കുമരകം മെട്ട് സ്വദേശിയായ ഓട്ടോ ഡ്രൈവർ മുരളീധരനെ സിഐ ഷമീർ ഖാൻ മർദ്ദിച്ചതെന്നാണ് പരാതി. ആക്രമണത്തിൽ മുരളീധരന്റെ ഒരു പല്ല് നഷ്ടപ്പെട്ടിരുന്നു. തുടർന്ന്, ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു അദ്ദേഹം പരാതി നൽകിയതോടെ സംഭവം വിവാദമായി.

കട്ടപ്പന ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ സിഐക്ക് അനുകൂലമായ നിലപാടായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറുമായും സംഘർഷമുണ്ടായത് കൂടുതൽ പ്രശ്നങ്ങൾക്കു വഴിവെച്ചു.ഈ നടന്ന സംഭവവികാസങ്ങൾ പരിഗണിച്ചാണ് ഷമീർ ഖാനെ സ്ഥലം മാറ്റാൻ നടപടി സ്വീകരിച്ചത്.

പുതുവത്സര ദിനത്തിൽ കൂട്ടാറിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്ന ഓട്ടോ ഡ്രൈവർ മുരളീധരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു കമ്പംമെട്ട് സിഐ ഷമീർ ഖാൻ. മുരളീധരന്റെ മൊഴിപ്രകാരം, സിഐ ഷമീർ ഖാൻ കരണത്തടിച്ചതിനെത്തുടർന്ന് താൻ നിലത്തുവീഴുകയും ഒരു പല്ല് നഷ്ടപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവരുകയും, കുടുംബം ഇതറിയുകയും ചെയ്തതോടെ ജനുവരി 16ന് ഔദ്യോഗികമായി പരാതി നൽകാൻ അവർ തീരുമാനിക്കുകയുമായിരുന്നു.

മുരളീധരൻ വീട്ടുകാരോട് ആദ്യം മർദ്ദനത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം ലഭിച്ച ദൃശ്യങ്ങൾ കണ്ട് ആണ് കുടുംബം അന്വേഷണത്തിനായി മുന്നോട്ട് വന്നതെന്ന് മുരളീധരന്റെ മകൾ അശ്വതി പറഞ്ഞു.

സംഭവം മീഡിയയിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ. വിഷ്ണു പ്രദീപ് എഎസ്‌പിയോട് അന്വേഷണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. സംഭവത്തിന് പിന്നാലെ കൂട്ടാറിൽ രാത്രിയിൽ മദ്യപിച്ചശേഷം വാഹനങ്ങൾക്ക് നേരെ പടക്കം എറിഞ്ഞെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് സിഐ ഷമീർ ഖാൻ ഇടപെട്ടതെന്ന് എസ്.പി വിശദീകരിച്ചിരുന്നത്.കട്ടപ്പന ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ സിഐക്ക് അനുകൂലമായ നിലപാടായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറുമായും സംഘർഷമുണ്ടായത് കൂടുതൽ പ്രശ്നങ്ങൾക്കു വഴിവെച്ചു.ഈ നടന്ന സംഭവവികാസങ്ങൾ പരിഗണിച്ചാണ് ഷമീർ ഖാനെ സ്ഥലം മാറ്റാൻ നടപടി സ്വീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനിയും ഫൈന്‍ അടച്ചില്ലേ?, സഊദിയിലെ ട്രാഫിക് പിഴകളിലെ 50% ഇളവ് ഇന്നു അവസാനിക്കും

Saudi-arabia
  •  2 days ago
No Image

ദുബൈയില്‍ പുതിയ തൊഴിലവസരങ്ങളുമായി അസീസി ഡെവലപ്‌മെന്റ്‌സ്; വര്‍ഷാവസാനത്തോടെ 7000ത്തോളം പേരെ നിയമിക്കും

latest
  •  2 days ago
No Image

'ദില്ലിയില്‍ നിന്നുള്ള ഒരു ശക്തിക്കു മുന്നിലും തമിഴ്‌നാട് കീഴടങ്ങില്ല'; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിന്‍

National
  •  2 days ago
No Image

വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കും കൂടാതെ നികുതി ആനുകൂല്യങ്ങളും; പ്രതിഭകളെ ആകര്‍ഷിക്കാന്‍ പുതുതന്ത്രവുമായി സഊദി

Saudi-arabia
  •  2 days ago
No Image

ജഗന്‍ മോഹന്‍ റെഡ്ഡിക്കും ഡാല്‍മിയ സിമന്റ്‌സിനും തിരിച്ചടി; 800 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇ.ഡി

National
  •  2 days ago
No Image

ഹോട്ടൽ പരിശോധനയ്ക്കിടെ ഓടിപ്പോയതിന് വിശദീകരണം നൽകണം; നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്

Kerala
  •  2 days ago
No Image

ഖത്തറിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

latest
  •  2 days ago
No Image

ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗികാരോപണ പരാതി; മുതിര്‍ന്ന പ്രൊഫസറെ പുറത്താക്കി ജെഎന്‍യു

National
  •  2 days ago
No Image

വനിത സിപിഒ റാങ്ക് ലിസ്റ്റ്: 45 പേര്‍ക്ക് കൂടി അഡ്വൈസ് മെമ്മോ അയച്ചു

Kerala
  •  2 days ago
No Image

അഞ്ചു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയ സ്ത്രീ ജാമ്യത്തിലിറങ്ങി 4.33 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ

Kerala
  •  2 days ago