HOME
DETAILS

സെക്രട്ടേറിയറ്റില്‍നിന്ന് നഷ്ടപ്പെട്ട ഫയലുകള്‍: സഭയില്‍ ഉത്തരമില്ലാതെ മുഖ്യമന്ത്രി

  
backup
June 20 2019 | 18:06 PM

%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളില്‍നിന്ന് നഷ്ടപ്പെട്ട എത്ര ഫയലുകളുണ്ടെന്നും അത് ഏതെല്ലാം വകുപ്പുകളില്‍ നിന്നുള്ളതാണെന്നുമുള്ള ആബിദ് ഹുസൈന്‍ തങ്ങളുടെ ചോദ്യത്തിനും പൊതുഭരണ വകുപ്പിന് കീഴിലുള്ള വിവിധ വകുപ്പുകളില്‍ എത്ര ഫയലുകളാണ് നാളിതുവരെയായി തീര്‍പ്പാക്കാതെ അവശേഷിക്കുന്നതെന്നും വകുപ്പുതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ എന്ന മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിനും നിയമസഭയില്‍ മുഖ്യമന്ത്രിക്ക് ഉത്തരമില്ല.
ഇ ഓഫിസ് സംവിധാനം നിലവില്‍ വന്നിട്ടും ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ വളരെയധികം കാലതാമസം നേരിടുന്നതിന് കാരണമെന്താണെന്ന് വെളിപ്പെടുത്താമോ എന്ന ചോദ്യത്തിനും, കോടതി നടപടികളില്ലാത്തതും നയപരമായ തീരുമാനം ആവശ്യമില്ലാത്തതുമായ ഫയലുകളില്‍ പോലും അനാവശ്യ കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് എന്തെല്ലാം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്ക് ഉത്തരമില്ല. ഇന്നലെ ആബിദ് ഹുസൈന്‍ തങ്ങളുടെ ചോദ്യത്തിന് വിവരം ശേഖരിച്ചു വരുന്നു എന്ന് മറുപടി നല്‍കിയപ്പോള്‍ മഞ്ഞളാംകുഴി അലിയ്ക്ക് മറുപടിയേ നല്‍കിയില്ല.


അധികാരത്തിലേറിയപ്പോള്‍ സെക്രട്ടേറിയറ്റ് ജീവനക്കാരോട്
മുഖ്യമന്ത്രി പറഞ്ഞത്


തിരുവനന്തപുരം: മുമ്പില്‍ വരുന്ന ഓരോ ഫയലിലും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതമാണുള്ളത്. ആ ഫയലുകളില്‍ നിങ്ങളെഴുതുന്ന കുറിപ്പാവും ഒരുപക്ഷെ അവരില്‍ അപൂര്‍വം ചിലരെങ്കിലും തുടര്‍ന്ന് ജീവിക്കണോ മരിക്കണോ എന്നു പോലും നിശ്ചയിക്കുന്നത്. ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഫയലില്‍ കുടുംബത്തിന്റെയും വ്യക്തിയുടെയും നാടിന്റെയും ജീവിതമാണുള്ളത്. അത്രയും പ്രാധാന്യമുള്ളതാണ് ഉദ്യോഗസ്ഥരുടെ കുറിപ്പുകള്‍. അതിനാല്‍ ആ ഫയലില്‍ ജീവിതം ഉണ്ടെന്ന കരുതല്‍ ഉണ്ടാകേണ്ടതുണ്ട്. സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്കുവേണ്ടി എന്നതല്ല, ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനുവേണ്ടി എന്നതാണ് ശരി. സാധാരണക്കാര്‍ ഉണ്ടെങ്കിലേ തങ്ങളുള്ളൂവെന്ന ചിന്ത ജീവനക്കാര്‍ക്കുണ്ടാകണം. ഫയലുകള്‍ അനാവശ്യമായി താമസിപ്പിച്ചാല്‍ മറുപടി പറയേണ്ടി വരും.
ജീവനക്കാര്‍ക്ക് മുന്നില്‍ ചിലപ്പോള്‍ ഫയലുകളുടെ കൂമ്പാരമുണ്ടാകും. ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന ബോധ്യത്തോടെയാണ് പ്രവര്‍ത്തിക്കേണ്ടത്.


മെയ് വരെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം

റവന്യൂ - 17,974
ആഭ്യന്തരം - 13,900
പൊതുവിദ്യാഭ്യാസം - 11,399
ആരോഗ്യം - 7,223
ഉന്നത വിദ്യാഭ്യാസം - 7,038
ധനവകുപ്പ് - 6,628
വ്യവസായം - 6,247
കൃഷി - 6,055
ജലവിഭവം - 5,133
പൊതുഭരണം - 4,946
സഹകരണം - 4,691
വനം, - 3,396
വിജിലന്‍സ് - 3,290
തൊഴില്‍ - 3,245
പൊതുമരാമത്ത് - 2,985
പട്ടികജാതി-വര്‍ഗക്ഷേമം - 2,375
പ്ലാനിങ് - 2,112
വിനോദ സഞ്ചാരം -1,960
ഊര്‍ജം - 1,814
ഭക്ഷ്യം - 1,617
സാംസ്‌കാരികം - 1,439
മൃഗസംരക്ഷണം - 1,397
ഭരണപരിഷ്‌കാരം - 1,173
നിയമം - 1,296
തുറമുഖം - 1,152
ആയുഷ് - 1,122
പ്രവാസികാര്യം - 860
പി.ആര്‍.ഡി - 764
സൈനികം - 762
പരിസ്ഥിതി - 683
ശാസ്ത്ര സാങ്കേതികം - 478
പാര്‍ലമെന്ററികാര്യം - 417
ഭവനം - 395
സ്റ്റോര്‍ പര്‍ച്ചേസ് - 381
ഫിഷറീസ് - 332
തീരദേശ പരിപാലനം - 177

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago
No Image

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

National
  •  3 months ago
No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago