HOME
DETAILS
MAL
മലേഗാവ് സ്ഫോടനക്കേസ്: പ്രജ്ഞാ സിങ് താക്കൂറിന്റെ ഹരജി തള്ളി
backup
June 20 2019 | 19:06 PM
മുംബൈ: 2008ലെ മലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയും ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പിയുടെ ലോക്സഭാ അംഗവുമായ പ്രജ്ഞാ സിങ് താക്കൂറിന്റെ ഹരജി മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി തള്ളി.
കേസിന്റെ വിചാരണയില്‍ ആഴ്ചയില്‍ ഒരു തവണ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഇളവുതേടി സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.
കേസിലെ മുഖ്യപ്രതിയാണ് പ്രജ്ഞാ സിങ്. ആരോഗ്യപരമായ പ്രശ്നങ്ങള്‍, മുംബൈയില്‍ എത്താനുള്ള പ്രശ്നം, സുരക്ഷ, പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ കോടതിയില്‍ ഇളവ് തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."