മന്ത്രി രാജു മുത്തങ്ങ ആനപന്തിയിലെത്തി
മുത്തങ്ങ: മുത്തങ്ങയിലെ ആനപ്പന്തിയില്‍ കുട്ടിയാനകളെ കാണാന്‍ മന്ത്രിയെത്തി. വനംവകുപ്പ് മന്ത്രി കെ.രാജുവാണ് കഴിഞ്ഞ ദിവസം വൈകിട്ട് മുത്തങ്ങ ആനപന്തിയിലെത്തിയത്. പന്തിയില്‍ ഒടുവിലായി എത്തിയ ആനക്കുട്ടിക്ക് ചന്തുവെന്ന് പേരുവിളിച്ചുമാണ് മന്ത്രി മടങ്ങിയത്. കഴിഞ്ഞ ദിവസം ജില്ലയില്‍ വിവധ പരിപാടികളില്‍ പങ്കെടുക്കുന്നതിന്നായി എത്തിയതായിരുന്നു മന്ത്രി.
ആനപന്തിയിലെ അമ്മു, അപ്പു എന്നീ ആനക്കുട്ടികളും രണ്ട് മാസം മുമ്പ് എത്തിയ ഒരാനകുട്ടിയുമാണ് മന്ത്രിയെ കാത്ത് ഒരുങ്ങി നിന്നത്. മന്ത്രി എത്തുന്നതറിഞ്ഞതോടെ ആനകുട്ടികളെ കുളിപ്പിച്ച് കുറിതൊട്ടാണ് നിര്‍ത്തിയത്.
പന്തിയിലെത്തിയ മന്ത്രി വനംവകുപ്പ് ഉദ്യോഗസ്ഥരോടും ആനകുട്ടികളെ പരിചരിക്കുന്ന പാപ്പാന്മാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ആനകുട്ടികള്‍ക്ക് പഴവും ശര്‍ക്കരയും മന്ത്രി നല്കി.
തോല്പെട്ടിയില് നിന്നും കിടങ്ങില്‍ വീണനിലയില്‍ കണ്ടെത്തി രണ്ട് മാസം മുമ്പ് ഇവിടെ എത്തിച്ച് ആനകുട്ടിക്ക് ചന്തു എന്ന പേരുവിളിച്ചു. മന്ത്രിക്കൊപ്പം ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, പി.സി.സി.എഫ്, സി.സി.എഫ്, ഡി.എഫ്.ഒ അടക്കമുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കാനനയാത്രയും നടത്തിയാണ് മന്ത്രി മുത്തങ്ങ വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."