HOME
DETAILS

എല്ലാ ഭൂരഹിത ആദിവാസികള്‍ക്കും ഭൂമി ലഭ്യമാക്കും: മന്ത്രി ബാലന്‍

  
backup
May 18, 2017 | 10:43 PM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%ad%e0%b5%82%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ഭൂരഹിതരായ എല്ലാ ആദിവാസികള്‍ക്കും ഭൂമി ലഭ്യമാക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
പട്ടികവര്‍ഗക്കാരുടെ ആവാസ കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി 16.7 കോടി നല്‍കിയിട്ടുണ്ട്. പട്ടികവര്‍ഗക്കാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക പഠനമുറി സ്ഥാപിക്കും. ഇവിടങ്ങളില്‍ ഗോത്രഭാഷ അറിയുന്നവരെ അധ്യാപകരായി നിയമിക്കും.
അഭ്യസ്തവിദ്യരായ എല്ലാ ആദിവാസികള്‍ക്കും തൊഴില്‍ നല്‍കും. അട്ടപ്പാടിയില്‍ നടപ്പാക്കിയതുപോലുള്ള കമ്യൂണിറ്റി കിച്ചന്‍ പദ്ധതി വയനാട്, മലപ്പുറം ജില്ലകളിലും നടപ്പാക്കും. ആദിവാസി മേഖലകളില്‍ ലഹരി പദാര്‍ഥ ഉപയോഗം തടയുന്നതിന് തീവ്രയത്‌നം നടത്തും.
ഗോത്രസാരഥി പദ്ധതിയില്‍ കുടിശ്ശികയുണ്ടായിരുന്ന 6.67 കോടി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊടുത്തുതീര്‍ത്തു. പട്ടികജാതിക്കാരായ 4,465 ഭൂരഹിത കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ സ്ഥലം വാങ്ങിക്കൊടുത്തിട്ടുണ്ട്.
4,687 പട്ടികജാതിക്കാര്‍ക്ക് സ്വയംതൊഴില്‍ തുടങ്ങാന്‍ ധനസഹായം നല്‍കി. പട്ടികജാതിയിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ താമസിക്കുന്ന സങ്കേതങ്ങളുടെ വികസനത്തിനുള്ള പദ്ധതി ഈ വര്‍ഷം നടപ്പാക്കും.
ആറു കോര്‍പറേഷന്‍ പരിധികളിലും പട്ടികജാതി, വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പുതിയ പ്രീമെട്രിക് ഹോസ്റ്റലുകള്‍ പണിയും. എല്ലാ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും. പട്ടികജാതി, വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള തുക ചെലവഴിക്കാതിരിക്കുന്നവരെയും നിയമനങ്ങളില്‍ വീഴ്ച വരുത്തുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നിയമമുണ്ടാക്കും.
പട്ടികജാതിക്കാരായ ക്ഷീരകര്‍ഷകര്‍ക്ക് ഏഴു ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപ വായ്പ നല്‍കും. ഇതില്‍ 30 ശതമാനം സബിസിഡി ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി: ഷിബു ബേബി ജോണിനെതിരെ കേസ്

Kerala
  •  3 days ago
No Image

തീതുപ്പുന്ന കാറുമായി ബംഗളൂരു നഗരത്തിൽ മലയാളി വിദ്യാർഥിയുടെ അഭ്യാസം; 1.11 ലക്ഷം രൂപ ഫൈൻ അടിച്ചുകൊടുത്ത് ട്രാഫിക് പോലീസ്

National
  •  3 days ago
No Image

 ജസ്റ്റിസ് യശ്വന്ത് വര്‍മക്ക് തിരിച്ചടി; ലോക്സഭാ കമ്മിറ്റിയുടെ നിയമസാധുതയെ ചോദ്യം ചെയ്തുള്ള ഹരജി സുപ്രിം കോടതി തള്ളി, അന്വേഷണത്തിന് തടസ്സമില്ലെന്ന് നിരീക്ഷണം 

National
  •  3 days ago
No Image

ആദ്യമായി അമുസ്‌ലിം സി.ഇ.ഒയെ നിയമിച്ച് മഹാരാഷ്ട്ര ഹജ്ജ് കമ്മിറ്റി; തീര്‍ത്ഥാടന നടപടികള്‍ പുരോഗമിക്കുന്നതിനിടെ വിവാദമുണ്ടാക്കി ബി.ജെ.പി സര്‍ക്കാര്‍

National
  •  3 days ago
No Image

ഇസ്‌റാഈലിലേക്കുള്ള യാത്ര ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം; ഇറാനിലെ സംഘർഷത്തിൽ ജാഗ്രത വേണം

National
  •  3 days ago
No Image

വയനാട് സി.പി.എമ്മില്‍ വന്‍ പൊട്ടിത്തെറി; മുതിര്‍ന്ന നേതാവ് എ.വി ജയന്‍ പാര്‍ട്ടി വിട്ടു

Kerala
  •  3 days ago
No Image

അറബ് ലോകത്തെ 'നോബല്‍': ഗ്രേറ്റ് അറബ് മൈന്‍ഡ്‌സ് പുരസ്‌കാരങ്ങള്‍ ദുബൈ ഭരണാധികാരി സമ്മാനിച്ചു

uae
  •  3 days ago
No Image

തൃശൂരില്‍ ബൈക്ക് അപകടം; ബന്ധുക്കളായ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  3 days ago
No Image

കുവൈത്തില്‍ അനധികൃത ശീഈ ആരാധനാകേന്ദ്രം അടപ്പിച്ചു; ഉള്ളില്‍ സിനിമ സെറ്റുകള്‍ക്ക് സമാനമായ സജ്ജീകരണങ്ങള്‍

Kuwait
  •  3 days ago
No Image

സമാധാന നൊബേല്‍ പുരസ്‌ക്കാരം ട്രംപിന് സമര്‍പ്പിച്ച് മഷാദോ; പരസ്പര ബഹുമാനത്തിന്റെ അത്ഭുതകരമായ പ്രവര്‍ത്തിയെന്ന് യു.എസ് പ്രസിഡന്റ് 

International
  •  3 days ago