അന്വേഷണം സസ്‌പെന്‍ഷനില്‍ അവസാനിക്കില്ല: ജയിംസ് മാത്യു
തളിപ്പറമ്പ് (കണ്ണൂര്‍): ബക്കളത്തെ പാര്‍ഥാസ് കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ സാജന്റെ മരണത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതോടെ അന്വേഷണം അവസാനിക്കില്ലെന്ന് ആന്തൂര്‍ ഉള്‍പ്പെടുന്ന തളിപ്പറമ്പ് എം.എല്‍.എ ജയിംസ് മാത്യു.
തുടരന്വേഷണത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഏതുതരത്തിലുള്ള അന്വേഷണത്തിലും സി.പി.എമ്മും എം.എല്‍.എയെന്ന നിലയില്‍ താനും കുടുംബാംഗങ്ങളോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സാജന്റെ ദുരന്തം അങ്ങേയറ്റം വേദനാജനകമാണ്.
എം.എല്‍.എ എന്ന നിലയില്‍ സാജന്റെ സ്ഥാപനം കാലതാമസം കൂടാതെ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ശ്രമങ്ങളില്‍ ഇടപെട്ടിട്ടുണ്ട്.
പാര്‍ഥാസ് കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതില്‍ വരുത്തിയ കാലതാമസം ന്യായീകരിക്കാവുന്നതല്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഭരണം ഏറ്റെടുത്ത സമയത്ത് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജയിംസ് മാത്യു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."