HOME
DETAILS
MAL
നഷ്ടപരിഹാരം വൈകിപ്പിക്കുന്നതിനു പിന്നില്‍ ഗൂഢാലോചന: എംഎല്‍എ
backup
July 27 2016 | 20:07 PM
നിലമ്പൂര്‍: നിര്‍ദിഷ്ട നിലമ്പൂര്‍ ബൈപ്പാസിന് ഭൂമി വിട്ടു നല്കിയവര്ക്കുള്ള സര്‍ക്കാരിന്റെ നഷ്ടപരിഹാരത്തുക വിതരണം വൈകിപ്പിക്കുന്നതിനു പിന്നില്‍ ഗൂഢനീക്കം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പി.വി അന്‍വര്‍ എംഎല്‍എ. ഒ.സി.കെ മുതല്‍ വിട്ടിക്കുത്ത് വരെയുള്ള 46കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുകയിലേക്ക് പതിനാലുകോടി രൂപ പൊതുമരാമത്ത് വകുപ്പ് ലാന്റ് അക്വിസിഷന്‍ വിഭാഗത്തിന് കൈമാറിയിരുന്നു. ഒരാഴ്ചകൊണ്ട് വിതരണം ചെയ്യുമെന്ന് തന്നെ അറിയിച്ചിരുന്നുവെങ്കിലും വൈകിപ്പിക്കുന്നതിനു പിന്നില്‍ ആരെന്ന് കണ്ടെത്തണം.
വര്‍ഷങ്ങളായി ഭൂഉടമകളെ പറഞ്ഞുപറ്റിക്കുന്നവരാണ് ഈ നീക്കത്തിനും പിന്നിലെന്നും എം.എല്‍.എ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."