HOME
DETAILS
MAL
കുട്ടനാട്ടിലെ പ്രളയ ബാധിതര്‍ക്ക് ആശ്വാസവുമായി ബംഗാളില്‍നിന്നുള്ള വിദ്യാര്‍ഥി കൂട്ടായ്മ
backup
September 21 2018 | 06:09 AM
ആലപ്പുഴ: ബംഗാള്‍ സ്റ്റുഡന്റ്സ് ഫെഡറേഷനും ഇന്ത്യന്‍ ഡ്രാഗണ്‍ ബോട്ട് ഫെഡറേഷന് ബംഗാള്‍ ഘടകവും ചേര്‍ന്ന് കുട്ടനാട്ടുക്കാര്‍ക്ക് ആശ്വാസം എത്തിച്ചു.
ബംഗാളില്‍നിന്നുളള പന്ത്രണ്ടോളം വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘമാണ് ഇന്നലെ കുട്ടാനാട്ടില്‍ വിവിധ പ്രദേശങ്ങളില്‍ കിറ്റുകള്‍ വിതരണം ചെയ്തത്.
നെടുമുടി, കൈനകരി, കുട്ടമംഗലം, പുന്നമട, ആര് ബ്ലോക്ക് എന്നി പ്രദേശങ്ങളിലായി മുന്നൂറോളം കിറ്റുകള്‍ വിതരണം ചെയ്തു.
ഇന്ത്യന്‍ വനിത തുഴച്ചില്‍ ടീം പരിശീലക ബീന സുബൈര്‍, സ്റ്റൂഡന്റ്സ് യൂണിയന് ചെയര്മാന് കേശവ് എന്നിവര്‍ നേതൃത്വം നല്കി.
സുബ്രദീപ് ഘോഷ് , പലാഷ് പാല്, ഹിരണ്മെ ചാറ്റര്, സൗമ്യദിപ് രായ്, സൗവിക്ക് റോയ് , അജികുമാര്‍ നെടുമുടി തുടങ്ങിയവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."