പ്രതിപക്ഷ നേതാവ് വീണിടത്ത് കിടന്ന് ഉരുളുന്നു; തോമസ് ഐസക്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ചെന്നിത്തലക്ക് പ്രസക്തമായ ഒരു ചോദ്യത്തിനും മറുപടിയില്ലെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിക്കെതിരെയുള്ള സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാതലത്തില്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സിഎജിയുടെ ചര്‍ച്ച ചെയ്യപ്പെട്ട റിപ്പോര്‍ട്ട് കരട് റിപ്പോര്‍ട്ടാണെന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. ലാവലിനിലെ കളി കിഫ്ബിയില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയുടെയും ക്രമക്കേടിന്റെയും കറ കിഫ്ബിയില്‍ പുരണ്ടിട്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു. കിഫ്ബി സുതാര്യവും നിക്ഷ്പക്ഷവുമാണ്.കിഫ്ബിയിലെ അഴിമതി എവിടെയെന്ന് ചെന്നിത്തല പറയണം.
കരട് റിപ്പോര്‍ട്ടില്‍ നിന്ന് വിത്യസ്തമായാണ് അന്തിമ റിപ്പോര്‍ട്ട് വന്നത്. കരട് റിപ്പോർട്ടെന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്നത് ശുന്ദ അസംബന്ധം. അസംബന്ധം എഴുന്നള്ളിച്ചാല്‍ തുറന്ന് കാണിക്കുക തന്നെ ചെയ്യും. അത് സിഎജി ആയാലും ശരി, മന്ത്രി പറഞ്ഞു.
ചെന്നിത്തല ബിജെപിയുടെ ബി ടീമാകരുതെന്നും ബിജെപി-കോണ്‍ഗ്രസ് ഒത്തുകളി പിടിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."