തുളസി റേഡിയേഷനെ ചെറുക്കും
നെയ്യാറ്റിന്‍കര: തുളസിയ്ക്ക് റേഡിയേഷനെ ചെറുക്കാന്‍ കഴിവുണ്ടെന്ന ആധുനിക ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍ പുതിയ പ്രതീക്ഷകള്‍ക്ക് വഴിയൊരുക്കുന്നു. ഡി.ആര്‍.ഡി.ഒ (പ്രതിരോധ ഗവേഷണ-വികസന സംഘടന), കസ്തൂര്‍ബാ മെഡിക്കല്‍ കോളജിലെ റേഡിയോ ബയോളജി വിഭാഗം എന്നിവയിലെ വിദഗ്ധരാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
റേഡിയേഷനെയും കാന്‍സറിനെയും പ്രതിരോധിക്കാന്‍ തുളസിയ്ക്ക് കഴിയുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കൂടാതെ തുളസിയിലയില്‍ അടങ്ങിയിരിക്കുന്ന ഗ്ലറ്റാത്തിയോന്‍ എന്ന രാസവസ്തുവിന് റേഡിയേഷനിലൂടെയുണ്ടാകുന്ന തകരാറ് പരിഹരിക്കാന്‍ കഴിയുമെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ഒരുപാട് ഔഷധഗുണങ്ങള്‍ ഉള്ള സസ്യമാണ് തുളസി. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചില്‍ , ത്വക്ക് രോഗങ്ങള്‍, ജലദോഷം, മറ്റ് വിഷാംശങ്ങള്‍ എന്നിവ അകറ്റുന്നതിനും തുളസി ഇല കഴിക്കുന്നത് ഏറേ നല്ലതാണ്.
ആമാശയം, കുടല്‍ സംബന്ധമായുള്ള രോഗങ്ങള്‍ക്കും ഈ സസ്യം ധാരളമായി ഉപയോഗിച്ചു വരുന്നു.
കൂടാതെ ആസ്ത്മ , രക്തസമ്മര്‍ദം എന്നിവയ്ക്കും തുളസി അത്യുത്തമമാണ്. ഹൃദ്യമായ ഗന്ധമുളള തുളസിയില കൊതുകു സംഹാരികൂടിയാണ്. തുളസിയില നീരും ചെറുതേനും ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷം മാറികിട്ടും.
മുഖക്കുരു മാറുന്നതിന് ഉത്തമമായ ഔഷധമാണ് തുളസി. പഴുതാര , തേള്‍ , ചിലന്തി എന്നിവയുടെ കുത്തേറ്റാല്‍ തുളസിയിലയുടെ നീര് പുറത്ത് പുരട്ടുകയും കഴിക്കുകയും ചെയ്യുന്നത് പ്രയോജനം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."