ഖത്തറില്‍ ഇന്ത്യക്കാരുടെ വധശിക്ഷ: വിദേശകാര്യമന്ത്രാലയം ഇടപെടുന്നു
ദോഹ: സ്വദേശി വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്കുവേണ്ടി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ദയാഹരജി സമര്‍പ്പിക്കുന്നു.
2012 ല്‍ സ്വദേശി വനിത വധിക്കപ്പെട്ട കേസിലാണ് രണ്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷയും ഒരാള്‍ക്ക് ജീവപര്യന്തവും ഖത്തര്‍ കോടതി വിധിച്ചത്. കീഴ്കോടതി വിധിച്ച വധശിക്ഷ മെയ് 30 ന് ഖത്തര്‍ അപ്പീല്‍ കോടതിയും ശരിവച്ചിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള അളഗപ്പ സുബ്രഹ്മണ്യന്, ചിന്നദുരൈ പെരുമാള്‍ എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. മറ്റൊരു പ്രതി ശിവകുമാര്‍ അരസന് (സേലം) ജീവപര്യന്തവും വിധിച്ചിട്ടുണ്ട്.
കേസില്‍ ഇന്ത്യാഗവണ്മെന്റ് ഇടപെടണമെന്ന് ബന്ധുക്കളും മറ്റും അഭ്യര്‍ഥിച്ചിരുന്നു. ഇതു പരിഗണിച്ചാണ് വിദേശകാര്യ മന്ത്രാലയം വിധിന്യായത്തില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ അധികാരികള്‍ക്ക് അപേക്ഷ നല്കാന് തീരുമാനിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ നിന്നെത്തിയ അഭിഭാഷകന്യ സുരേഷ്കുമാര്‍ ദോഹയിലെ സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനുമായ നിസാര്‍ കൊച്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് ഹരജി നല്‍കുന്നത്. ഈ മാസം 30 ആണ് ഹരജി നല്‍കാനുളള അവസാന തീയതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."