മുത്വലാഖ് ബില്‍ ഭരണഘടനാ വിരുദ്ധം; പിന്‍വലിക്കണമെന്ന് എസ്.എം.എഫ്
മലപ്പുറം: മുത്വലാഖ് ബില്ല് നടപ്പിലാക്കുന്നതില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് എസ്.എം.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. വിവാഹം, വിവാഹമോചനം തുടങ്ങിയവ സിവില്‍ നിയമത്തില്‍പെട്ടതായിരിക്കെ മുത്വലാഖ് ചൊല്ലിയ പുരുഷനെ മൂന്ന് വര്‍ഷം ജയിലിലടക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിര്‍ദിഷ്ട ബില്ല് ക്രിമിനല്‍ നിയമമാക്കുന്ന നടപടി ഭരണഘടന അനുവദിച്ച നീതിന്യായ വ്യവസ്ഥയിലുള്ള ഇടപെടലാണ്.
മതവിശ്വാസികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചിരിക്കെ മതസ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന നിലപാട് ശരിയല്ല. ത്വലാഖ് ചൊല്ലിയ പുരുഷനെ ജയിലിലടക്കുകവഴി കൂടുതല്‍ പ്രയാസപ്പെടുക സ്ത്രീയാണ്. ഹിന്ദു, ക്രിസ്ത്യന്‍, ജൈന, സിഖ് മതവിഭാഗങ്ങളുടെ സിവില്‍ നിയമങ്ങളില്‍ ഭരണഘടന സ്വീകരിച്ച നൈതികത മുസ്‌ലിംകള്‍ക്ക് നിഷേധിക്കുന്ന നടപടിയില്‍നിന്നും ഭരണകൂടം പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകള്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിശ്വാസ സംരക്ഷണത്തിന് പാര്‍ലമെന്റിലും പുറത്തും ശബ്ദമുയര്‍ത്തണമെന്നും മുത്വലാഖ് നിരോധന നിയമം മുസ്‌ലിംകള്‍ക്ക് സ്വീകാര്യമല്ലെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പിണങ്ങോട് അബൂബക്കര്‍ റിപ്പോര്‍ട്ടും സി.ടി അബ്ദുല്‍ഖാദര്‍ പുതിയ പദ്ധതികളും അവതരിപ്പിച്ചു. മുഹമ്മദ് ശാഫി ഹാജി, എസ്.കെ ഹംസ ഹാജി, സി. കുഞ്ഞാപ്പു ഹാജി, അബ്ദുസമദ് പൂക്കോട്ടൂര്‍, പി.ടി മുഹമ്മദ് മാസ്റ്റര്‍, എ.കെ അബ്ദുല്‍ബാഖി, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, സലാം ഫൈസി മുക്കം, പി.എം കോയ മുസ്‌ലിയാര്‍, എം.സി മായിന്‍ ഹാജി, മലയമ്മ അബൂബക്കര്‍ ഫൈസി, നാസര്‍ ഫൈസി കൂടത്തായി, കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട്, പി.സി ഇബ്രാഹിം ഹാജി വയനാട്, എസ്. മുഹമ്മദ് ദാരിമി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം സൈതലവി ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹംസ ഹാജി മൂന്നിയൂര്‍, സി. മുഹമ്മദ്കുട്ടി ഫൈസി പാലക്കാട്, ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, കെ.കെ ഇബ്രാഹിം ഹാജി എറണാകുളം, ബക്കര്‍ ഹാജി ആലപ്പുഴ, നൗഷാദ് ആലപ്പുഴ, എം. മുഹമ്മദ് സാലി പത്തനംതിട്ട, സിറാജ് വെള്ളാപിള്ളി, മഅ്മൂന്‍ ഹുദവി കോട്ടയം, ശരീഫ് കുട്ടി ഹാജി കോട്ടയം, ബദറുദ്ദീന്‍ അഞ്ചല്‍, ഹസ്സന്‍ ആലങ്കോട്, കെ.പി മുഹമ്മദ് ഹാജി നീലഗിരി, പി.കെ മുഹമ്മദലി ബാഖവി കൂടല്ലൂര്‍, സിദ്ദീഖ് അബ്ദുല്‍ഖാദര്‍ ദക്ഷിണ കന്നട, പി.സി ഉമര്‍ മൗലവി വയനാട്, ഒ.എം ശരീഫ് ദാരിമി, എ.കെ ആലിപറമ്പ്, കെ.എം കുട്ടി എടക്കുളം, ടി.എച്ച് അസീസ് ബാഖവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."