മാതൃവന്ദനം പരിപാടി ഉദ്ഘാടനം
മാറഞ്ചേരി: മാറഞ്ചേരി ഫെസ്റ്റ് കമ്മിറ്റി നടത്തിയ മാതൃവന്ദനം പരിപാടി പി. എസ്. സി ചെയര്മാന് അഡ്വ. എം. കെ സക്കീര്‍ ഉദ്ഘാടനം ചെയ്തു.
ചെയര്മാന് അബ്ദുറഹിമാന് പോക്കര് അധ്യക്ഷനായി. ചിത്രീകരണം നടക്കുന്ന ഖലീഫ എന്ന സിനിമയിലെ നായകന് അനീഷ് മുഖ്യാതിഥിയായിരുന്നു. കവി വി. വി. രാമകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന്റെ മാതാവ് അസ്മാബിയെ ചടങ്ങില്‍ ആദരിച്ചു.
ഫെസ്റ്റ് കമ്മിറ്റിയുടെ ഉപഹാരം എം. കെ സക്കീര്‍ അസ്മാബിയ്ക്ക് കൈമാറി. പി. എസ്. സി ചെയര്മാന് എം. കെ സക്കീറിനും അനീഷിനും ഫെസ്റ്റ് രക്ഷാധികാരി എം. വിജയന് ഉപഹാരം നല്കി. മാതൃവന്ദനം പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ അമ്മമാരെയും ഉപഹാരം നല്കി ആദരിച്ചു.
ടി. ശ്രീജിത്ത്, രമേഷ് അമ്പാരത്ത്, എം. സുബ്രഹ്മണ്യന്, എ. കെ. ആലി, കെ. പി. മാധവന്, ടി. അബ്ദു, ടി. കെ. അബ്ദുല്‍ ഗഫൂര്‍, റഫീഖ് മാറഞ്ചേരി, ഇ. അബ്ദുല്‍ നാസര്‍, ഫാറൂഖ് വെളിയങ്കോട്, വി. കെ. നജ്മുദ്ദീന്, ഇസ്മായില്‍ വടമുക്ക് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."